സ്ത്രീധനം,സര്‍ക്കാരുദ്യോഗസ്ഥർ സത്യവാങ്മൂലം നല്‍കണം
തിരുവനന്തപുരം: സ്ത്രീധനം വാങ്ങി കല്യാണം കഴിയ്ക്കാമെന്ന് കരുതുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരുടെ ശ്രദ്ധയ്ക്ക്. സ്ത്രീധനം വാങ്ങിയാല്‍ നിങ്ങളുടെ പണി പോകുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ സ്ത്രീധനം വാങ്ങുന്നത് തടയാന്‍ രംഗത്തെത്തിയിരിയ്ക്കുന്നത് സാക്ഷാല്‍ മുഖ്യമന്ത്രി തന്നെയാണ്. വിവാഹ ശേഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ത്രീധനം വാങ്ങിയില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
തന്റെ ഫേസ്ബുക്ക് പേജിലാണ് മുഖ്യമന്ത്രി ഇക്കാര്യം രേഖപ്പെടുത്തിയിരിയ്ക്കുന്നത്. വിവാഹിതരാകാന്‍ പോകുന്ന എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിവാഹ ശേഷം തങ്ങള്‍ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന് അവരവരുടെ വകുപ്പ് തലവന് സത്യവാങ്മൂലം നല്‍കണം. ഈ സത്യവാങ്മൂലത്തില്‍ ഭാര്യയും ഭാര്യാ പിതാവും ഒപ്പിട്ടിരിയ്ക്കണമെന്നും മുഖ്യമന്ത്രി പറയുന്നു.സത്യവാങ്മൂലം നിര്‍ബന്ധമായും നല്‍കേണ്ടതാണെന്നും ഈ രേഖ സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും മുഖ്യമന്ത്രി പറയുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇതാണ്
'വിവാഹിതരാകാന്‍ പോകുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരും വിവാഹശേഷം തങ്ങള്‍ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന് സത്യവാങ്‌മൂലം അവരുടെ വകുപ്പ് തലവന് നല്‍കണം. ഈ സത്യവാങ്മൂലത്തില്‍ ഭാര്യയും അച്ഛനും ഭാര്യയുടെ പിതാവും ഒപ്പിട്ടിരിക്കണം. ഇത് നിര്‍ബന്ധമായും നല്‍കേണ്ടതും ഈ രേഖ സ്‌ത്രീധനനിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതുമാണ്.'


Click it and Unblock the Notifications