കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങൾ അങ്ങനെ ചെയ്തത് പിണറായിയെ പ്രകോപിപ്പിച്ചു!! ഇറങ്ങിപ്പോകാൻ പറയാൻ കാരണം.....!!

ക്ഷണിക്കാത്ത പരിപാടിയിലേക്ക് മാധ്യമങ്ങൾ കയറി വന്നതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. അതുകൊണ്ടാണ് മാധ്യമങ്ങളോട് ഇറങ്ങിപ്പോകാൻ പറയാൻ കാരണമെന്നും ഓഫീസ് വിശദീകരിക്കുന്നു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ബിജെപി ആർഎസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്താനിരുന്ന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോട് ഇറങ്ങിപ്പോകാൻ പിണറായി പറഞ്ഞത് വിവാദമായിരിക്കുകയാണ്.

<strong>അപ്പുണ്ണിയുടെ ഒളിത്താവളം ഗോവ!! ഒത്താശ ചെയ്തത് 'പ്രമുഖന്റെ' ബന്ധു!! എല്ലാം തെളിഞ്ഞു...</strong>അപ്പുണ്ണിയുടെ ഒളിത്താവളം ഗോവ!! ഒത്താശ ചെയ്തത് 'പ്രമുഖന്റെ' ബന്ധു!! എല്ലാം തെളിഞ്ഞു...

സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. സമാധാന ചർച്ചയിലേക്ക് മാധ്യമങ്ങൾക്ക് ക്ഷണമുണ്ടായിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദാകരണം. ക്ഷണിക്കാത്ത പരിപാടിയിലേക്ക് മാധ്യമ പ്രവർത്തകർ എത്തിയതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചതെന്നും വിശദീകരണത്തിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് വിശദീകരണം.

ക്ഷണിക്കാത്ത പരിപാടി

ക്ഷണിക്കാത്ത പരിപാടി

ക്ഷണിക്കാത്ത പരിപാടിയിലേക്ക് മാധ്യമങ്ങൾ കയറി വന്നതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. അതുകൊണ്ടാണ് മാധ്യമങ്ങളോട് ഇറങ്ങിപ്പോകാൻ പറയാൻ കാരണമെന്നും ഓഫീസ് വിശദീകരിക്കുന്നു.

അനുവാദവും ഉണ്ടായിരുന്നില്ല

അനുവാദവും ഉണ്ടായിരുന്നില്ല

യോഗത്തിന്റെ ആദ്യ ദൃശ്യങ്ങൾ പകർത്തുവാൻ പോലും ആർക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഒരു തരത്തിലും നിർദേശം നൽകിയിരുന്നില്ലെന്നും ഓഫീസ് വ്യക്തമാക്കുന്നു.

മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിൽ പറ്റില്ല

മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിൽ പറ്റില്ല

മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിൽ ഇത്തരത്തിലൊരു ചർച്ച നടത്താൻ കഴിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്. മാധ്യമങ്ങളെ പങ്കെടുപ്പിച്ച് നടത്തിയാൽ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന് നേരത്തെ കോടിയേരി പറഞ്ഞിരുന്നു.

മാധ്യമങ്ങൾ ഹാളിൽ

മാധ്യമങ്ങൾ ഹാളിൽ

മുഖ്യമന്ത്രിയും നേതാക്കളും വരുമ്പോൾ മാധ്യമങ്ങൾ യോഗം നടക്കുന്ന ഹാളിനകത്ത് ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് പുറത്തു പോകാൻ പറഞ്ഞത് എന്നുമാണ് വിശദീകരണം. യോഗത്തിനു ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിരുന്നുവെന്നും ഓഫീസ് പറയുന്നു.

മസ്കറ്റ് ഹോട്ടലിൽ വച്ച്

മസ്കറ്റ് ഹോട്ടലിൽ വച്ച്

സംസ്ഥാനത്ത് തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സിപിഎം, ബിജെപി, ആർഎസ്എസ് നേതാക്കളെ മുഖ്യമന്ത്രി ചർച്ചയ്ക്ക് ക്ഷണിച്ചത്. മസ്കറ്റ് ഹോട്ടലിൽ വച്ചായിരുന്നു ചർച്ച.

കടന്നു പോകാൻ ആക്രോശിച്ച്

കടന്നു പോകാൻ ആക്രോശിച്ച്

ചർച്ചയ്ക്കെത്തിയ മുഖ്യമന്ത്രി ഹാളിൽ മാധ്യമങ്ങളെ കണ്ട് ദേഷ്യപ്പെടുകയായിരുന്നു. പിന്നാലെ മാധ്യമ പ്രവർത്തകരോട് കടന്നു പോകാൻ ആക്രോശിക്കുകയായിരുന്നു.

പരക്കെ വിമർശനം

അതേസമയം മാധ്യമ പ്രവർത്തകരോടുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റം രൂക്ഷ വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്. ഇടത് അനുഭാവികളടക്കം മുഖ്യമന്ത്രിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

English summary
chief minister's office's explanation on pinarayi vijayan's rude behaviour to media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X