രക്ഷാ പ്രവർത്തനത്തിന് കൂടുതൽ ഹെലികോപ്റ്ററുകളും ബോട്ടുകളും, വ്യാജപ്രചരങ്ങൾക്കെതിരെ കർശന നടപടി!!
തിരുവനന്തപുരം: രക്ഷാപ്രവർത്തനത്തിന് വെള്ളിയാഴ്ച മുതൽ കൂടുതൽ ഹെലികോപ്റ്ററുകൾ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 23 ഹെലികോപ്റ്ററുകൾ വെള്ളിയാഴ്ച പ്രവർത്തന സജ്ജമാകുമെന്നും അദ്ദേഹം അറിയിച്ചു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആലുവ, ചാലക്കുടി, ചെങ്ങന്നൂർ, തിരുവല്ല, റാണി , കോലഞ്ചേരി പ്രദേശത്ത് കൂടുതൽ ബോട്ടുകൾ രക്ഷാ പ്രവർത്തനത്തിന് എത്തുമെന്നും അദ്ദേഹം അറിയിച്ചു.
200 ലേറെ ബോട്ടുകളാണ് വെള്ളിയാഴ്ച പുതുതായി രക്ഷാ പ്രവർത്തനത്തിന് സജ്ജമാകുക. വ്യാഴാഴ്ച രാത്രിയോടെ തന്നെ ബേട്ടുകൾ അതത് കേന്ദ്രങ്ങളിൽ എത്തും. എറണാകുളം ജില്ലയിൽ നിന്ന് 2500ലധികം പേരെ ഇന്ന് രക്ഷപ്പെടുത്തിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പത്തനംതിട്ടയിൽ നിന്ന് 550ലധികം പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.

അതേസമയം പല തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. അത്തരക്കാർ ഇത്തരം വാർത്തകളിൽ നിന്ന് പിന്മാറണം. ഇത്തരം വാർത്തകളിൽ വീണ് പേകാതിരിക്കാൻ ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമാനുസരണമുള്ള കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നെടുമ്പാശ്ശേരി വിമാനത്താവളം കുറച്ച് ദിവസത്തേക്ക് കൂടി അടച്ചിടും. കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവള സൗകര്യങ്ങൾ ജനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ പുനർ നിർമ്മിക്കാൻ വലിയോതിലുള്ള ഫണ്ട് ശേഖരിക്കേണ്ടി വരും. ഇതിന്റെ ഭാഗമായി ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ എക്സൈസ് തീരുവ വർധിപ്പിക്കാൻ മന്ത്രി സഭ തീരുമാനിച്ചെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. രാജ്യരക്ഷാ മന്ത്രിയുടെ ഭഗത്ത് നിന്നും അനുകൂല തീരുമാനമാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
Recommended Video

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications