നടി ആക്രമിക്കപ്പെട്ട സംഭവം! പിണറായിക്കും ചിലത് പറയാനുണ്ട്!!
സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു. സിറ്റി, റൂറല്‍ പോലീസിന്റൈ സംയുക്തസംഘമാണ് അന്വേഷണം നടത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു.
ദില്ലി: ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണ നിലയില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്ന് പിണറായി പറഞ്ഞു. ഇവര്‍ തമ്മില്‍ എന്താ പ്രശ്‌നമെന്ന് നമ്മള്‍ അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം പോലീസ് ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു. ചെന്നിത്തല പ്രതിഷേധിക്കുന്നത് മറ്റെന്തിനെങ്കിലും വേണ്ടിയായിരിക്കുമെന്നും അദ്ദേഹം.
സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു. സിറ്റി, റൂറല്‍ പോലീസിന്റൈ സംയുക്തസംഘമാണ് അന്വേഷണം നടത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് തൃശൂരില്‍ നിന്ന് എറണാകുളത്തെത്തിയ നടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതും മോശമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതും. സംഭവവുമായി ബന്ധപ്പെട്ട് നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിന്‍ അറസ്റ്റിലായിട്ടുണ്ട്.












Click it and Unblock the Notifications