കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഗസ്റ്റ് നാലോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയനാണ് വ്യക്തമാക്കിയത്. നേരത്തെ മുൻവർഷങ്ങളിൽ ഇത്തരത്തിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടതോടെയാണ് കേരളത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത്.

പ്രിയങ്ക വസതി ഒഴിഞ്ഞത് കൃത്യമായ പ്ലാനോടെ, ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി, ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്!!പ്രിയങ്ക വസതി ഒഴിഞ്ഞത് കൃത്യമായ പ്ലാനോടെ, ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി, ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്!!

നിലവിൽ കേരളത്തിൽ അതിതീവ്ര മഴ പ്രവചിക്കപ്പെട്ടിട്ടില്ലെങ്കിലും മുന്നറിയിപ്പിനെ ഗൌരവത്തോടെയെടുത്ത് തയ്യാറെടുപ്പുകൾ നടത്തിവരികയാണെന്നും ദുരിതാശ്വാസ ക്യാമ്പുകൾക്ക് കെട്ടിടങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിനൊപ്പം ന്യൂമർദ്ദം രൂപംകൊള്ളുന്നതും വികാസം പ്രാപിക്കുന്നതും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥാ വകുപ്പും സസൂഷ്മം നിരീക്ഷിച്ച് വരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 fani1-155

കേരളത്തിൽ രണ്ട് ദിവസം വ്യാപകമായി മഴ ലഭിച്ചതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. കൊച്ചിയിലാണ് മണിക്കൂറുകളോളം മഴ നിന്ന് പെയ്തതോടെ വെള്ളക്കെട്ട് രൂക്ഷമായത്. ഇതിനൊപ്പം കാലവർഷവും സംസ്ഥാനത്ത് ശക്തിപ്രാപിച്ചിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോട്ടയം, വൈക്കം, കുമരകം, ചേർത്തല, എറണാകുളം സൌത്ത്, കണ്ണൂർ, വെള്ളാനിക്കര, കൊച്ചി, കക്കയം എന്നീ മേഖലകളിൽ 150 മില്ലിമീറ്ററിൽ അധികം മഴയാണ് ലഭിച്ചത്. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിന് കാരണമായത്. ഇന്നും നാളെയും സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

English summary
Chief minister says State government ready to handle weather situations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X