ഗുജറാത്തികളെ അപമാനിച്ച മുഖ്യമന്ത്രി മാപ്പു പറയണം: ബിജെപി
കോഴിക്കോട്: കോഴിക്കോട്ടെ വികസനത്തിനും കച്ചവടത്തിനും പൈതൃകത്തിനും അമൂല്യമായ സംഭാവനകള്‍ നല്‍കിയ നഗരത്തിലെ ഗുജറാത്തി സമൂഹത്തെ അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പു പറയണമെന്ന് ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കോഴിക്കോട് മിഠായിത്തെരുവ് നവീകരണം പൂര്‍ത്തിയാക്കിയതിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഗുജറാത്തി തെരുവ് എന്നുച്ചരിക്കാന്‍ പോലും മടി കാണിച്ച് ഗുജറാത്തി സമൂഹത്തെ അപമാനിച്ചത്. രാഷ്ട്രീയ-മത-ജാതി ഭേദമില്ലാതെ നഗരത്തിന്റെ വികസനത്തിന് അമൂല്യമായ സംഭാവന നല്‍കിയ സമൂഹത്തെ പരസ്യമായി അപമാനിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചത്.

തന്റെ സങ്കുചിത രാഷ്ട്രീയ അസഹിഷ്ണുത പ്രകടിപ്പിക്കാന്‍ മുഖ്യമന്ത്രി പദം ഉപയോഗിക്കുന്നത് ഭൂഷണമല്ല. ഗുജറാത്തി സമൂഹത്തോട് മാപ്പ് പറഞ്ഞ് പരാമര്‍ശം പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ അദ്ധ്യക്ഷന്‍ ടി.പി. ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.












Click it and Unblock the Notifications