കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പുറത്താക്കണം; രമേശ് ചെന്നിത്തല

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര: ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രിയായിരുന്ന ഇ.പി ജയരാജന്റെ രാജി ആ.വശ്യപ്പെട്ട മുഖ്യമന്ത്രി എന്തുകൊണ്ട് തോമസ് ചാണ്ടിയുടെ കാര്യത്തിൽ ഉത്സാഹം കാണിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സീസറിന്റെ ഭാര്യ സംശയത്തിനതീത യായിരിക്കണമെന്ന തത്വം എന്തുതുകൊണ്ട് തോമസ് ചാണ്ടിയുടെ കാര്യത്തിൽ ബാധകമാക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

കാസർകോട് അതിർത്തിയിലെ ബാങ്കിൽ മൂന്ന് സുരക്ഷ ജീവനക്കാർ മരിച്ച നിലയിൽ; ഞെട്ടിപ്പിക്കുന്ന വാർത്തകാസർകോട് അതിർത്തിയിലെ ബാങ്കിൽ മൂന്ന് സുരക്ഷ ജീവനക്കാർ മരിച്ച നിലയിൽ; ഞെട്ടിപ്പിക്കുന്ന വാർത്ത

നിയമ ലംഘനം നടത്തിയ മന്ത്രി തോമസ് ചാണ്ടിയിൽ നിന്നും അടിയന്തിരമായി രാജി വാങ്ങാനും അല്ലാത്തപക്ഷം അദ്ദേഹത്തെ പുറത്താക്കാനുള്ള ആർജവം മുഖ്യമന്ത്രി കാണിക്കണമെന്നും ചെന്നിത്തല പറഞ്ഞു. പടയൊരുക്കം ജാഥക്ക് പേരാമ്പ്രയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതു സർക്കാരിന് സമരങ്ങളോട് വലിയ പുഛമാണെന്നും സമരങ്ങളോടുള്ള സമീപനം ദൗർഭാഗ്യകരമാണെന്നും, ഗെയിൽ സമരം സർക്കാർ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 14,335 റേഷൻ ഷാപ്പുടമകൾ സമരം നടത്തുന്നതിനാൽ ജനങ്ങൾ നിത്യോപയോഗ സാധനങ്ങൾ കിട്ടാതെ വലയുകയാണെന്നും ഇതിന് പരിഹാരം കാണാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

chennithala

ഭരണഘടനയിൽ വിശ്വാസമില്ലാത്ത പ്രധാനമന്ത്രി ജനാധിപത്യത്തേയും മതേതരത്വത്തേയും ധിക്കരിക്കുന്നു. ഹിറ്റ്ലറേക്കളും മുസ്സോളിനിയേ പോലും നാണം കെടുത്തുന്ന തരത്തിലേക്കാണ് ഭരണാധികാരിയെന്ന നിലയിൽ മോദിയുടെ നീക്കം. നോട്ട് നിരോധനവും ജി.എസ്.ടിയും ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഇളക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പടയൊരുക്കത്തിന് പേരാമ്പ്രയിൽ ആവേശോജ്വലമായ സ്വീകരണം നൽകി. ടി.ബി പരിസരത്തു നിന്ന് നൂറുകണക്കിന് യു.ഡി.എഫ് പ്രവർത്തകർ സ്വീകരിച്ചാനയിച്ച് ബസ് സ്റ്റാന്റ് പരിസരത്തെ സ്വീകരണ വേദിയിൽ എത്തിച്ചു.

എസ്.കെ അസ്സയിനാർ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീർ, എം.കെ രാഘവൻ എം.പി, മുൻമന്ത്രി കെ.പി മോഹനൻ, അഡ്വ. പി ശങ്കരൻ, ടി സിദ്ദീഖ്, ഉമ്മർ പാണ്ടികശാല, ജോണി നെല്ലൂർ, ബെന്നി ബഹനാൻ, മനയത്ത് ചന്ദ്രൻ, വി കുഞ്ഞാലി, പാറക്കൽ അബ്ദുല്ല എം.എൽ. എ, കെ ബാലനാരായണൻ, സത്യൻ കടിയങ്ങാട്, മുനീർ എരവത്ത്, രാജൻ മരുതേരി, പി.ജെ തോമസ്, എൻ.പി വിജയൻ, കെ.കെ വിനോദൻ, കെ സജീവൻ, ആവള ഹമീദ്, പി.കെ രാഗേഷ്, സി.പി.എ അസീസ് പ്രസംഗിച്ചു. .

English summary
chief minister should demand resignation of thomas chandy; ramesh chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X