കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കടക്ക് പുറത്തി'നു ശേഷം ഇരട്ടച്ചങ്കന്റെ പുതിയ പ്രയോഗം 'മാറി നിൽക്ക്'! മാധ്യമപ്രവർത്തകരോട് ആക്രോശം...

കൊച്ചിയിലെ പാർട്ടി ഓഫീസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനോട് നിലവിലെ വിവാദങ്ങളെക്കുറിച്ചാണ് മാധ്യമപ്രവർത്തകർ ചോദിച്ചത്.

  • By Desk
Google Oneindia Malayalam News

കൊച്ചി: മാധ്യമപ്രവർത്തകർക്ക് നേരെ മുഖ്യമന്ത്രിയുടെ രോഷപ്രകടനം. കൊച്ചിയിലെ സിപിഐഎം ഓഫീസിൽ സെക്രട്ടേറിയേറ്റ് യോഗത്തിനെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് രോഷം പ്രകടിപ്പിച്ചത്. തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ ഇടത് മുന്നണിയിലും, മന്ത്രിസഭയിലുമുണ്ടായ തർക്കങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

സിന്ധുവും ക്രസന്റും കോടതിയിൽ കീഴടങ്ങി! ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർക്ക് മർദ്ദനം....സിന്ധുവും ക്രസന്റും കോടതിയിൽ കീഴടങ്ങി! ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർക്ക് മർദ്ദനം....

ഊഷ്മളിനെ വേദനിപ്പിച്ചത് കെഎംസിടിയിലെ ഫേസ്ബുക്ക് പേജ്? മരിക്കുന്നതിന് മുൻപ് ഫോണിൽ സംസാരിച്ചത് ആരോട്?ഊഷ്മളിനെ വേദനിപ്പിച്ചത് കെഎംസിടിയിലെ ഫേസ്ബുക്ക് പേജ്? മരിക്കുന്നതിന് മുൻപ് ഫോണിൽ സംസാരിച്ചത് ആരോട്?

കൊച്ചിയിലെ പാർട്ടി ഓഫീസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനോട് നിലവിലെ വിവാദങ്ങളെക്കുറിച്ചാണ് മാധ്യമപ്രവർത്തകർ ചോദിച്ചത്. എന്നാൽ ചോദ്യത്തിന് മറുപടി പറയാതെ 'മാറി നിൽക്ക്' എന്ന് അക്രോശിച്ചുകൊണ്ട് മുഖ്യമന്ത്രി യോഗസ്ഥലത്തേക്ക് പ്രവേശിച്ചു. മുഖ്യമന്ത്രി കയർത്തു സംസാരിച്ചതോടെ പാർട്ടി ഓഫീസിലുണ്ടായിരുന്ന മുഴുവൻ മാധ്യമപ്രവർത്തകരെയും പോലീസ് പുറത്താക്കി. മാധ്യമപ്രവർത്തകരെ അകത്തേക്ക് പ്രവേശിപ്പിച്ചതിന് പോലീസുകാർക്കെതിരെയും മുഖ്യമന്ത്രി രോഷം പ്രകടിപ്പിച്ചു.

pinarayi

തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെയാണ് സിപിഐ-സിപിഎം തർക്കം രൂക്ഷമായത്. മന്ത്രി രാജിവെക്കുന്ന ദിവസം വിളിച്ചുചേർത്ത മന്ത്രിസഭാ യോഗത്തിൽ നിന്ന് സിപിഐ മന്ത്രിമാർ വിട്ടുനിന്നത് വലിയ വിവാദമായിരുന്നു. തുടർന്ന് ഇരുപാർട്ടികളും അവരുടെ മുഖപത്രങ്ങളിലൂടെ പരസ്പരം പഴിചാരുകയും ചെയ്തു.

നേരത്തെ, തിരുവനന്തപുരത്ത് വിളിച്ചുചേർത്ത സമാധാന ചർച്ചയ്ക്കിടെയും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് കയർത്തിരുന്നു. തലസ്ഥാനത്തെ അക്രമസംഭവങ്ങളെ തുടർന്ന് ഗവർണറുടെ നിർദേശപ്രകാരമാണ് മുഖ്യമന്ത്രി ബിജെപി നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചത്. ബിജെപി നേതാക്കളും മുഖ്യമന്ത്രിയും ഒരുമിച്ചിരിക്കുന്ന ചിത്രമെടുക്കാൻ ശ്രമിച്ചത് അദ്ദേഹത്തെ പ്രകോപിപ്പിച്ചു. കടക്ക് പുറത്തെന്ന് പറഞ്ഞായിരുന്നു അന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ യോഗസ്ഥലത്ത് നിന്നും പുറത്താക്കിയത്.

English summary
chief minister shouts media persons in kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X