'ഒന്നാം നാൾ ഉല്ലാസ യാത്ര പോയപ്പോൾ'! കൊച്ചി മെട്രോയിൽ മുഖ്യമന്ത്രിയുടെ ആദ്യ യാത്ര,വീഡിയോ കാണാം...
കൊച്ചി മെട്രോയുടെ കൺട്രോൾ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ആലുവ മുട്ടം യാർഡിലും മുഖ്യമന്ത്രി സന്ദർശനം നടത്തി.
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചി മെട്രോയിൽ യാത്ര ചെയ്തു. കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായാണ് പാലാരിവട്ടം മുതൽ ആലുവ വരെ മുഖ്യമന്ത്രി യാത്ര ചെയ്തത്. മെട്രോയുടെ യാത്രാസൗകര്യങ്ങളും മറ്റു കാര്യങ്ങളും അദ്ദേഹം വിലയിരുത്തി.
കൊച്ചി മെട്രോയുടെ കൺട്രോൾ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ആലുവ മുട്ടം യാർഡിലും മുഖ്യമന്ത്രി സന്ദർശനം നടത്തി. സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ്, കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം മെട്രോ യാത്രയിൽ സന്നിഹിതരായിരുന്നു.

നേരത്തെ മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുമെന്ന് അറിയിച്ചിരുന്ന സോളാർ പവർ പ്ലാന്റിന്റെ ഉദ്ഘാടനം മാറ്റിവെച്ചത് വിവാദമായി. അലുവ എംഎൽഎയായ തന്നെ ഉദ്ഘാടന ചടങ്ങിന് ക്ഷണിച്ചില്ലെന്ന് അൻവർ സാദത്ത് മുഖ്യമന്ത്രിയെ പരാതി അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഉദ്ഘാടന ചടങ്ങ് മാറ്റിവെച്ചെന്ന വിവരം പുറത്തുവന്നത്.
എന്നാൽ, പവർ പ്ലാന്റിന്റെ ഉദ്ഘാടനം മാറ്റിവെച്ചത് വിവാദമാക്കേണ്ടതില്ലെന്നായിരുന്നു കെഎംആർഎൽ എംഡി ഏലിയാസ് ജോർജിന്റെ പ്രതികരണം. പവർ പ്ലാന്റിന്റെ ഉദ്ഘാടനം വിപുലമായ ചടങ്ങുകളോടെ നടത്താൻ ഉദ്ദേശിച്ചിട്ടില്ലായിരുന്നുവെന്നും, സ്വിച്ച് ഓൺ ചെയ്യുക മാത്രമായിരുന്നു നിശ്ചയിച്ചതിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.












Click it and Unblock the Notifications