കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വി മുരളീധരനെ തള്ളി മുഖ്യമന്ത്രി: മലയാളികളുള്ള ഒരു വിമാനത്തിനും അനുമതി നൽകാതിരുന്നിട്ടില്ല

Google Oneindia Malayalam News

തിരുവനന്തപുരം: പ്രവാസികളെ തിരികെയെത്തിക്കുന്ന വിഷയത്തിൽ കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി. വിദേശരാജ്യങ്ങളിൽ നിന്ന് പ്രവാസികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് കുറയ്ക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു എന്നായിരുന്നു മുരളീധരന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന. വിദേശത്ത് നിന്ന് മലയാളികളെ തിരിച്ചെത്തിക്കുന്ന ഒരു വിമാനത്തോടും നോ പറഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ബുധനാഴ്ചത്തെ വാർത്താ സമ്മേളനത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന തള്ളി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്.

 കോട്ടയത്ത് എട്ടു പേര്‍ക്കു കൂടി കൊറോണ വൈറസ്: രോഗബാധിതരുടെ എണ്ണം 22 ലെത്തി കോട്ടയത്ത് എട്ടു പേര്‍ക്കു കൂടി കൊറോണ വൈറസ്: രോഗബാധിതരുടെ എണ്ണം 22 ലെത്തി

 24,333 പേർ തിരിച്ചെത്തി

24,333 പേർ തിരിച്ചെത്തി

കൊറോണ വൈറസ് വ്യാപനത്തോടെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി മെയ് 7 മുതലാണ് രാജ്യത്ത് വന്ദേഭാരതിന് കീഴിൽ വിമാന സർവീസ് ആരംഭിക്കുന്നത്. മെയ് 7 മുതൽ ജൂൺ 2 വരെയുള്ള കണക്കുകൾ പ്രകാരം 140 വിമാനങ്ങളിലായി 24,333 പ്രവാസികളാണ് സംസ്ഥാനത്ത് തിരിച്ചെത്തിയിട്ടുള്ളത്. ഇതിന് പുറമേ ഇന്ത്യൻ നാവികസേനയുടെ നാല് കപ്പലുകളിലായി 1488 പേരും സംസ്ഥാനത്ത് തിരിച്ചെത്തിയിട്ടുണ്ട്.

 നിബന്ധന വെച്ചിട്ടില്ല

നിബന്ധന വെച്ചിട്ടില്ല

വന്ദേഭാരത് ദൌത്യത്തിന്റെ ഭാഗമായി പ്രവാസികളെ കേരളത്തിലേക്ക് തിരിച്ചെത്തിക്കുന്നതിന് സർക്കാർ ഒരു നിബന്ധനയും മുന്നോട്ടുവെച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഒരു വിമാനവും വേണ്ടെന്ന് വെച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ജൂൺ മാസത്തിൽ 12 വിമാനസർവീസുകൾ നടത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്നാണ് കേന്ദ്രസർക്കാരിൽ നിന്നുള്ള അറിയിപ്പ്. ഇതിന് സമ്മതം അറിയിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

 കേന്ദ്രത്തിന് അനുമതി നൽകി

കേന്ദ്രത്തിന് അനുമതി നൽകി


ജൂൺ മൂന്ന് മുതൽ പത്ത് വരെയുള്ള കാലയളവിൽ 36 വിമാനങ്ങളാണ് കേന്ദ്രസർക്കാർ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. കേരളം അനുമതി നൽകിട 324 വിമാനങ്ങൾ ഇനിയും ഷെഡ്യൂൾ ചെയ്യാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാരിന് എല്ലാ വിമാനങ്ങളും പൂർണ്ണമായി സർവീസ് നടത്താൻ സർക്കാരിന് കഴിയുന്നില്ലെന്നും ഈ വിഷയത്തിൽ കേന്ദ്രത്തിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ് മനസ്സിലാക്കേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു.

ചാർട്ടേഡ് വിമാനങ്ങൾക്കും പച്ചക്കൊടി

ചാർട്ടേഡ് വിമാനങ്ങൾക്കും പച്ചക്കൊടി

അതേ സമയം കുടുതൽ വിമാനങ്ങൾക്ക് കേരളത്തിലേക്ക് വരുന്നതിന് അനുമതി നൽകാൻ സർക്കാർ തയ്യാറാണ്. സർക്കാർ നിലപാട് വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളെയും തിരികെയെത്തിക്കുക എന്നത് തന്നെയാണ്. ഇതിനെല്ലാം പുറമേ പ്രവാസികളെ തിരികെയെത്തിക്കുന്നതിനായി അനുമതി തേടിയ ചാർട്ടേഡ് വിമാനങ്ങൾക്കും ഇതിനകം അനുമതി നൽകിയെന്മും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സ്പൈസ് ജെറ്റിന് പുറമേ അബുദാബി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘടനയും പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുന്നതിനായി സംസ്ഥാന സർക്കാരിൽ നിന്ന് അനുമതി തേടിയിട്ടുണ്ട്. ഇവർക്കും അനുമതി നൽകിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 കേരളം ആവശ്യപ്പെട്ടോ?

കേരളം ആവശ്യപ്പെട്ടോ?

കേരളത്തിലേക്ക് വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ വരവ് കുറയ്ക്കണമെന്നായിരുന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ പ്രസ്താവന. പ്രവാസികളെ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ സജ്ജമാണെന്ന് വ്യക്തമാക്കിയാൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സർവീസ് ഏർപ്പെടുത്തുമെന്നാണ് വി മുരളീധരൻ പറഞ്ഞത്.
കേരളത്തിലെ വിമാനത്താവളങ്ങളിൽ വരുന്ന ആളുകളെ പരിശോധിക്കുന്നതിനുള്ള ശേഷിയുടെ പരമാവധിയാണ് ഇപ്പോഴുള്ളതെന്നും ഇതിൽ നിന്ന് ശേഷി വർധിപ്പിക്കാനുള്ള സാഹചര്യമല്ലെന്നും അതിനാൽ ചാർട്ടേഡ് വിമാനങ്ങൾക്ക് ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തമെന്ന ആവശ്യമാണ് കേരളം ഉന്നയിച്ചതെന്നും മുരളീധരൻ വ്യക്തമാക്കിയിരുന്നു.

English summary
Chief minister V Muraleedhran denies claim of Union minister V Muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X