കെഎസ്‌യു അധ്യക്ഷനെ കണ്ട ഭാവം നടിക്കാതെ മുഖ്യമന്ത്രി; ഞാന്‍ ചിരിച്ചു എന്ന് അലോഷ്യസ് സേവിയര്‍

കൊച്ചി: മുഖ്യമന്ത്രി വിഡി സതീശനും കെഎസ്‌യുവും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചോ? കെഎസ്‌യു അധ്യക്ഷന്‍ അലോഷ്യസ് സേവിയറും വിഡി സതീശനും ഒരേ പരിപാടിയില്‍ ഇന്ന് തേവര കോളജില്‍ പങ്കെടുത്തു. അലോഷ്യസ് സേവിയറിന് മുന്നിലൂടെ മുഖ്യമന്ത്രി നടന്നു പോയെങ്കിലും അദ്ദേഹത്തെ നോക്കിയില്ല. മറ്റുള്ളഴരോട് ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി കടന്നുപോയി.

മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ താന്‍ ചിരിച്ചു എന്ന് അലോഷ്യസ് സേവിയര്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. മുതിര്‍ന്ന വ്യക്തികളെ കണ്ടാല്‍ ചിരിക്കുക എന്നതാണ് താന്‍ പഠിച്ച രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു. ഈ മര്യാദ മുഖ്യമന്ത്രി കാണിച്ചില്ലല്ലോ എന്ന ചോദ്യത്തിന്, വിഡി സതീശനെ മര്യാദ പഠിപ്പിക്കാന്‍ താന്‍ അത്രയും വലിയ ആളല്ലെന്നും അലോഷ്യസ് സേവിയര്‍ പറഞ്ഞു.

cm ksu president

കഴിഞ്ഞ പത്ത് വര്‍ഷം എല്‍ഡിഎഫ് ഭരണത്തില്‍ തെരുവില്‍ പോരാടിയവരാണ് കെഎസ്‌യു. തങ്ങള്‍ കൂടി നടത്തിയ പോരാട്ടങ്ങളുടെ ഫലമാണ് യുഡിഎഫ് സര്‍ക്കാര്‍. ഗവ. പ്ലീഡര്‍ നിയമനങ്ങളില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായി എന്നാണ് കരുതുന്നത്. തെറ്റ് കണ്ടപ്പോള്‍ ചൂണ്ടിക്കാട്ടി. അത് തുടരും. മുഖ്യമന്ത്രിയെ കാണാന്‍ അനുവാദം ചോദിച്ചിരുന്നു. എന്നാല്‍ സാധിച്ചില്ല. ഇനിയും കാണാന്‍ ശ്രമിക്കും. എന്റെ കൂടി നേതാവാണ് വിഡി സതീശന്‍ എന്നും അലോഷ്യസ് സേവിയര്‍ പറഞ്ഞു.

തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കിയ പരിപാടിക്കിടെയാണ് സംഭവം. വിഡി സതീശവനും അലോഷ്യസ് സേവിയറും ഇവിടെയുള്ള പൂര്‍വ വിദ്യാര്‍ഥികളാണ്. കോളജും പൂര്‍വ വിദ്യാര്‍ഥികളും ചേര്‍ന്നാണ് മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കിയത് എന്നും തന്നെയും ഇതിലേക്ക് ക്ഷണിച്ചിരുന്നു എന്നും അലോഷ്യസ് സേവിയര്‍ പറഞ്ഞു.

ഓരേ പരിപാടിക്ക് എത്തിയ കെഎസ്‌യു അധ്യക്ഷന് മുഖ്യമന്ത്രി മുഖം കൊടുക്കാത്തതാണ് വിവാദം ചൂടുപിടിപ്പിച്ചത്. പ്ലീഡര്‍ നിയമനത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരും ഇടതുപക്ഷ അംഗങ്ങളുമെല്ലാം ഉള്‍പ്പെട്ടത് വിവാദമായിരുന്നു. ഇക്കാര്യത്തില്‍ കെഎസ്‌യു പരസ്യമായി രംഗത്തുവന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് കെഎസ്‌യുവിനെ തള്ളിയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. കാണുന്നതിന് അനുമതി നല്‍കാതിരിക്കുകയും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവഗണിച്ച് സംസാരിച്ചതുമാണ് കെഎസ്‌യു നേതാക്കളെയും പ്രവര്‍ത്തകരെയും ചൊടിപ്പിച്ചത്.

ഹിന്ദു ഐക്യവേദി നേതാക്കള്‍ പോലും മുഖ്യമന്ത്രിയെ കാണുമ്പോള്‍ എന്തുകൊണ്ട് കെഎസ്‌യു സംസ്ഥാന അധ്യക്ഷന് കാണാന്‍ സാധിക്കുന്നില്ല എന്ന മാധ്യമങ്ങള്‍ ചോദിച്ചു. മുഖ്യമന്ത്രി ഒരു പാര്‍ട്ടിയുടേത് അല്ലല്ലോ. എല്ലാവരുടെയും മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന് ഒരുപാട് തിരക്കുണ്ടാകും. ഇനിയും കാണാന്‍ ശ്രമിക്കും. പാളിച്ചകള്‍ ചൂണ്ടിക്കാട്ടും. അതില്‍ നിന്ന് പിന്നോട്ടില്ലെന്നും അലോഷ്യസ് സേവിയര്‍ പറഞ്ഞു. ഡോ. ജിന്റോ ജോണ്‍, വിആര്‍ അനൂപ് തുടങ്ങിയ കോണ്‍ഗ്രസ് വക്താക്കള്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ രാജു പി നായര്‍ ഇവരെ വിമര്‍ശിച്ചും രംഗത്തുവന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+