കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താരരാജാക്കന്‍മാരെ പോലും ഞെട്ടിച്ച് യൂസഫലി... മഴക്കെടുതിയിൽ താങ്ങായി അഞ്ച് കോടി; കേരളം ഒന്നിക്കുന്നു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: അടുത്ത കാലത്തൊന്നും കാണാത്ത മഴക്കെടുതിയിലൂടെ ആണ് കേരളം മുന്നോട്ട് പോകുന്നത്. ഇടുക്കി ഡാം തുറക്കുന്നത് മാത്രമായിരുന്നില്ല കേരളത്തിന്റെ പ്രശ്‌നം. മലയോര മേഖലകളിലെ കനത്ത് മഴ സൃഷ്ടിച്ച ദുരിതങ്ങള്‍ അതിലും എത്രയോ മേലെ ആണ്. എണ്ണയിട്ട യന്ത്രം കണക്കെ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, അതൊന്നും മതിയാകാത്ത അവസ്ഥ.

ഈ സാഹചര്യത്തില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ആവശ്യപ്പെട്ട് മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്. കേരളം മാത്രമല്ല, രാജ്യം മുഴുവന്‍ ഇപ്പോള്‍ നമുക്ക് വേണ്ടി കൈകോര്‍ക്കുകയാണ്. രാഷ്ട്രീയ വ്യത്യാസത്തിന്റെ പേരില്‍ ചിലര്‍ വര്‍ഗ്ഗീയ കാര്‍ഡിറക്കി കളിക്കാന്‍ ശ്രമിക്കുമ്പോള്‍ പോലും ദുരിതാശ്വാസ നിധിയിലേക്ക് പലതുള്ളി പെരുവെള്ളം എന്ന കണക്കിന് പണം ഒഴുകുകയാണ്.

അതിനിടെയാണ് പ്രവാസി വ്യവസായിയായ എംഎ യൂസഫലി ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നല്‍കും എന്ന് പ്രഖ്യാപിച്ചത്. അന്യദേശങ്ങളിലെ സൂപ്പര്‍ താരങ്ങള്‍ പോലും കേരളത്തിന് വേണ്ടി വലിയ തുകകളാണ് നല്‍കുന്നത്. പക്ഷേ, ഇപ്പോഴും നേരം വെളുക്കാത്ത ചിലര്‍ കേരളത്തിലും ഉണ്ട് എന്ന സത്യം മറച്ചുവയ്ക്കാന്‍ ആവില്ല.

യൂസഫലി

യൂസഫലി

കേരളത്തില്‍ ഒരുപാട് വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിട്ടുള്ള ആളാണ് പ്രവാസി വ്യവസായിയായ എംഎ യൂസഫലി. അതേ സമയം തന്നെ വലിയ തൊഴില്‍ദാതാവും ആണ്. കേരളത്തിലെ ഏറ്റവും വലിയ ധനികരില്‍ ഒരാളും യൂസഫലി തന്നെ. അദ്ദേഹം അഞ്ച് കോടി രൂപയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും എന്ന് അറിയിച്ചിരിക്കുന്നത്.

കേരളത്തിലെ വലിയ സംഭാവന

കേരളത്തിലെ വലിയ സംഭാവന

കേരളത്തില്‍ നിന്ന് ഇതുവരെ ലഭിച്ച ഏറ്റവും വലിയ സംഭാവന തുകയും എംഎ യൂസഫലിയുടേത് തന്നെ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ശതകോടീശ്വരന്‍മാര്‍ വേറേയും ഉള്ള നാടാണ് കേരളം. അതുകൊണ്ട് തന്നെ ആണ് യൂസഫലി വ്യത്യസ്തനാകുന്നതും.

ബിആര്‍ ഷെട്ടി രണ്ട് കോടി

ബിആര്‍ ഷെട്ടി രണ്ട് കോടി

വ്യവസായി ബിആര്‍ ഷെട്ടി കേരളത്തിലെ ദുരിതാശ്വാസങ്ങള്‍ക്കായി രണ്ട് കോടി രൂപ സംഭാവന നല്‍കും എന്ന് അറിയിച്ചിട്ടുണ്ട്. യൂണിമണിയുടേയും യുഎഇ എക്സ്ചേഞ്ചിന്‍റേയും ചെയര്‍മാന്‍ ആണ് ഷെട്ടി.

അന്യ സംസ്ഥാനങ്ങള്‍

അന്യ സംസ്ഥാനങ്ങള്‍

കേളത്തിലെ ദുരിതങ്ങള്‍ക്ക് കൈത്താങ്ങായി നമ്മുടെ അയല്‍ സംസ്ഥാനങ്ങളും രംഗത്തെത്തിയിട്ടുണ്ട്. കര്‍ണാടക സര്‍ക്കാര്‍ 10 കോടി രൂപയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. തമിഴ്‌നാട് സര്‍ക്കാര്‍ അഞ്ച് കോടി രൂപയാണ് നല്‍കും എന്ന് അറിയിച്ചിട്ടുള്ളത്.

കമല്‍ ഹാസന്റെ കൈത്താങ്ങ്

കമല്‍ ഹാസന്റെ കൈത്താങ്ങ്

ഉലക നായകന്‍ കമല്‍ ഹാസനും കേരളത്തിന് കൈത്താങ്ങായി എത്തിയിട്ടുണ്ട്. 25 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവനയായി നല്‍കിയത്. തന്റെ ആരാധകരോടും ഈ യജ്ഞത്തില്‍ പങ്കാളിയാകാന്‍ അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

സൂര്യയും കാര്‍ത്തിയും

സൂര്യയും കാര്‍ത്തിയും

കേരളത്തില്‍ ഒരുപാട് ആരാധകരുള്ള തമിഴ് താരങ്ങളാണ് സൂര്യയും സഹോദരന്‍ കാര്‍ത്തിയും. ഇവര്‍ രണ്ട് പേരും ചേര്‍ന്ന് 25 ലക്ഷം രൂപ കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

'അമ്മ' വക 10 ലക്ഷം

'അമ്മ' വക 10 ലക്ഷം

കേരളത്തിലെ സിനിമ താരങ്ങളുടെ സംഘടനയായ എഎംഎംഎയും ഈ ദുരിതത്തെ അതിജീവിക്കാന്‍ കൂടെയുണ്ട്. 10 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി താരസംഘടന നല്‍കിയത്. മറ്റ് താരങ്ങളുടെ വ്യക്തിപരമായ സംഭാവനകള്‍ വേറേയും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മോഹന്‍ലാലും മമ്മൂട്ടിയും... ആഹ്വാനം മാത്രം?

മോഹന്‍ലാലും മമ്മൂട്ടിയും... ആഹ്വാനം മാത്രം?

മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ട് എത്തിയിട്ടുണ്ട്. പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഇവര്‍ ഫേസ്ബുക്കില്‍ രംഗത്തെത്തിയിരുന്നു. മമ്മൂട്ടി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുവരും ദുരിതാശ്വാസ നിധിയിലേക്ക് എന്തെങ്കിലും വ്യക്തിപരമായി സംഭവന ചെയ്തിട്ടുണ്ടോ എന്ന് ഇതുവരെ വെളിവായിട്ടില്ല.

താരങ്ങളെല്ലാം ഉണ്ട്

താരങ്ങളെല്ലാം ഉണ്ട്

ഒട്ടുമിക്ക മുന്‍നിര താരങ്ങളും സോഷ്യല്‍ മീഡിയയില്‍ സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിട്ടുണ്ട്. മഞ്ജുവാര്യര്‍, അമല പോള്‍, ജയറാം,. നിവിന്‍ പോളി, ശോഭന, റീമ കല്ലിങ്ങല്‍, ആഷിക് അബു, അജു വര്‍ഗ്ഗീസ്, ജയസൂര്യ തുടങ്ങിയവര്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ആരാധകര്‍ക്ക് മുന്നില്‍ കേരളത്തിനൊപ്പം നില്‍ക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയിട്ടുണ്ട്.

പല തുള്ളി, പെരുവെള്ളം

പല തുള്ളി, പെരുവെള്ളം

എന്നാല്‍, ഏറ്റവും അധികം ഇതില്‍ പങ്കാളികളാകുന്നത് പൊതുജനങ്ങളാണ് എന്ന സത്യം കാണാതെ പോകരുത്. നൂറും ഇരുനൂറും അഞ്ഞൂറും ആയിരവും ഒക്കെ ആയി തങ്ങളാല്‍ കഴിയുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികളുണ്ട്. അവര്‍ തന്നെയാണ് ഈ യജ്ഞത്തിന്റെ നട്ടെല്ലും.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നേരിട്ട് സാധനങ്ങള്‍ നല്‍കുന്നവരേയും കാണാതെ പോകരുത്. അവശ്യ സാധനങ്ങള്‍ ശേഖരിച്ച് ക്യാമ്പുകളില്‍ എത്തിക്കാന്‍ സന്നദ്ധ സംഘടനകളും പ്രവര്‍ത്തകരും അഹോരാത്രം കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഉദാരമായ സംഭാവനകളുമായി ജനങ്ങളും കൂടെയുണ്ട്.

ഉപദ്രവിക്കരുത്... പ്ലീസ്

ഉപദ്രവിക്കരുത്... പ്ലീസ്

എന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നല്‍കുന്ന വസ്ത്രങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും ചില പ്രശ്‌നങ്ങളുണ്ട്. ഉപയോഗശൂന്യമായ, ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങള്‍ തള്ളുവാനുള്ള ഒരിടമായി ക്യാമ്പുകളെ കാണരുതെന്ന് ആദ്യം മുതലേ പറയുന്നതാണ്. പക്ഷേ, ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നതില്‍ ഭൂരിഭാഗവും ഇങ്ങനെ ഉള്ളവ ആണത്രെ. സഹായിക്കാതിരിക്കാം... പക്ഷേ, സഹായിക്കുന്നു എന്ന പേരില്‍ ഇങ്ങനെ ഉപദ്രവം ചെയ്യാതിരിക്കാന്‍ കൂടി ശ്രദ്ധിക്കണം മലയാളികള്‍.

പണം അയക്കൂ... ഇതാ വിവരങ്ങള്‍

പണം അയക്കൂ... ഇതാ വിവരങ്ങള്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന ചെയ്യാം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അക്കൗണ്ട് നന്പര്‍:67319948232, എസ്ബിഐ സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം, IFSC: SBIN0070028.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സംഭാവനയ്ക്ക് ആദായനികുതി ഇളവും ലഭ്യമാണ്.

ഷട്ടർ തുറന്നപ്പോൾ വന്നത് 'ജലദേവത'... ബഹളമുണ്ടാക്കിയത് 'ജിഹാദികൾ'!!! ടിജി മോഹൻദാസിനെ വലിച്ചൊട്ടിച്ചുഷട്ടർ തുറന്നപ്പോൾ വന്നത് 'ജലദേവത'... ബഹളമുണ്ടാക്കിയത് 'ജിഹാദികൾ'!!! ടിജി മോഹൻദാസിനെ വലിച്ചൊട്ടിച്ചു

കനയ്യ കുമാർ, വിഷ്ണു... മലയാളികളല്ല, എത്ര മനോഹര മനുഷ്യർ; ചെറുതോണിക്ക് മുകളിലെ ആ ഓട്ടം, 50 പുതപ്പുകൾകനയ്യ കുമാർ, വിഷ്ണു... മലയാളികളല്ല, എത്ര മനോഹര മനുഷ്യർ; ചെറുതോണിക്ക് മുകളിലെ ആ ഓട്ടം, 50 പുതപ്പുകൾ

കേരളം ഇതുവരെ കാണാത്ത ദുരന്തം... എന്തുസംഭവിക്കും... കുടിവെള്ളവും മുട്ടും?കേരളം ഇതുവരെ കാണാത്ത ദുരന്തം... എന്തുസംഭവിക്കും... കുടിവെള്ളവും മുട്ടും?

English summary
Rain Havoc in Kerala: MA Yousuf Ali Donates 5 Crore Rupees to Chief Minister's Distress Relief Fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X