സ്വാതന്ത്ര്യത്തിന് വേണ്ടി രക്തസാക്ഷികളായവരുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ചവരുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്ക് സാധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇതിനായി എല്ലാ രീതിയിലും ഒരുമിച്ച് നിന്ന് മുന്നോട്ട് പോകേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച്‌കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ മേഖലകളില്‍ നേട്ടം ഉണ്ടാക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. ഏഴ് പതിറ്റാണ്ട് ആയിട്ടും പരിഹരിക്കാനാകാത്ത ജീവിത പ്രശ്‌നങ്ങള്‍ കാണാതെ പോകാനാകില്ല. അതില്ലാതെ ഒരു സ്വതന്ത്ര ഇന്ത്യയെ കറിച്ച് ചിന്തിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ദാരിദ്ര്യവും പട്ടിണിയും ഇല്ലാത്ത ഇന്ത്യയായിരുന്നു സ്വതന്ത്ര്യസമര സേനാനികളുടെ സ്വപ്നം. ഇതില്‍ ഒരുപാട് കാര്യങ്ങളില്‍ നമുക്ക് മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തി.












Click it and Unblock the Notifications