കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാല സീറ്റില്‍ ഉറപ്പ്‌ നല്‍കാതെ മുഖ്യമന്ത്രി; വിട്ടുവീഴ്‌ച്ചക്കില്ലെന്ന്‌ പീതാംബരന്‍ മാസ്റ്റര്‍

Google Oneindia Malayalam News

തിരുവനന്തപുരം; പാല സിയമസഭാ സീറ്റുമായി ബന്ധപ്പെട്ട്‌്‌ എന്‍സിപിക്കുള്ളില്‍ തര്‍ക്കം മുറുകവെ പാല സീറ്റില്‍ ഉറപ്പ്‌ നല്‍കാതെ മുഖ്യമന്ത്രി. ആലോചിച്ച ശേഷം മാത്രമേ പാല സീറ്റില്‍ ഉറപ്പ്‌ നല്‍കാന്‍ സാധിക്കുവെന്ന്‌ മുഖ്യമന്ത്രി പറഞ്ഞതായി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്ക്‌ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു പീതാംബരന്‍ മാസ്റ്റര്‍. മന്ത്രി എകെ ശശീന്ദ്രന്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നെങ്കിലും മാണി സി കാപ്പനെ മുഖ്യമന്ത്രി ചര്‍ച്ചക്ക്‌ ക്ഷണിച്ചിരുന്നില്ല.
എന്നാല്‍ പാര്‍ട്ടി നാല്‌ സീറ്റിലും മത്സരിക്കുമെന്നും നിലപാടില്‍ വിട്ടു വീഴ്‌ച്ച നടത്തില്ലെന്നും പീതാബരന്‍ മാസ്റ്റര്‍ പറഞ്ഞു. പാലായിലടക്കം സീറ്റ്‌ മാറുന്നത്‌ സംബന്ധിച്ച്‌ ഒരു വിട്ടുവീഴ്‌ച്ചക്കും തയാറാകില്ലെന്നും അദ്ദേഹം വ്യകതമാക്കി.

നാല്‌ സീറ്റിലും മത്സരിക്കണം , നാല്‌ സീറ്റിലും വിജയിക്കണം സിറ്റിങ്‌ സീറ്റുകള്‍ അതാത്‌ പാര്‍ട്ടിക്കുള്ളതാണെന്നാണ്‌ നയം. സിപിഐഎം ജയിച്ച സീറ്റ്‌ വിട്ടുകൊടുത്ത്‌ പുതിയ ആളുകളെ എടുക്കേണ്ട കാര്യമുണ്ടാ. വിട്ടു വീഴ്‌ച്ചയെപ്പറ്റി നിലവില്‍ ആലോചിച്ചിട്ടില്ല. ചിതംബരന്‍ മാസ്‌റ്റര്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.
കേരളാ കോണ്‍ഗ്രസിനെതിരെയും പീതാംബരന്‍ മാസ്റ്റര്‍ രംഗത്തെത്തി കേരള കോണ്‍ഗ്രസ്‌ വലിയ വോട്ട്‌ ബാങ്കുള്ള പാര്‍ട്ടിയാണെന്ന്‌ തോന്നിയിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടതല്ലേ. ഇടതുപക്ഷ സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ടുള്ള വിജയമാണ്‌. ഇടതുപക്ഷത്ത്‌ വന്നത്‌ കൊണ്ട്‌ അവര്‍ക്കാണ്‌ നേട്ടമുണ്ടായത്‌. അല്ലാതെ ഇടത്‌ മുന്നണിക്കുണ്ടായ നേട്ടം അവര്‍ വഴി ഉണ്ടായതല്ലെന്നുംപീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

 peethambaran

ആരുടേയും തട്ടകം ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ല, പള്ളത്തുരുത്തി എന്റേതാണെന്ന്‌ പറയാന്‍ കഴിയുമോ. നിലവില്‍ അവിടെ സ്വരാജ്‌ ആണ്‌ എംഎല്‍എ. അത്‌ അയാളുടെ മണ്ഡലമാണ്‌. അതാണ്‌ രാഷ്ട്രീയം. പീതാംബരന്‍ മാസ്റ്റര്‍ പ്രതികരിച്ചു. സീറ്റ്‌ ചര്‍ച്ച സംബന്ധിച്ച്‌ അടുത്ത്‌ തന്നെ ചര്‍ച്ച നടത്താമെന്നാണ്‌ മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളതെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി. എന്‍സിപി മുന്നണി വിടുമോയെന്ന ചോദ്യത്തിന്‌ അതിന്റെ ആവശ്യം എന്താണെന്നും കോണ്‍ഗ്രസ്‌ എസ്‌ ആണ്‌ എല്‍ഡിഎഫ്‌ മുന്നണി രൂപീകരിക്കുന്നതിന്‌ മുന്‍കൈയ്യെടുത്തത്‌. അപ്പോള്‍ ഞങ്ങള്‍ എന്തിനാണ്‌ മുന്നണി വിടുന്നതെന്നും പീതാംബരന്‍ മാസ്റ്റര്‍ ചോദിച്ചു. മാണി സി കാപ്പന്‍ എകെ ശശീന്ദ്രന്‍ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ്‌ എന്‍സിപി അധ്യക്ഷന്‍ ടിപി പീതാംബരനെ തലസ്ഥാനത്തേക്ക്‌ വിളിപ്പിച്ച്‌ മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്‌.

മത്സരിക്കാന്‍ കൃഷ്ണകുമാര്‍ തയ്യാര്‍? ബിജെപിയില്‍ ചേരാനും! തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുമോമത്സരിക്കാന്‍ കൃഷ്ണകുമാര്‍ തയ്യാര്‍? ബിജെപിയില്‍ ചേരാനും! തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുമോ

പിസി ജോര്‍ജ് യുഡിഎഫില്‍ എത്തും, കോട്ടയം പിടിക്കാന്‍ നീക്കങ്ങളുമായി കോണ്‍ഗ്രസ്, ചര്‍ച്ച രണ്ടിടത്ത്!!പിസി ജോര്‍ജ് യുഡിഎഫില്‍ എത്തും, കോട്ടയം പിടിക്കാന്‍ നീക്കങ്ങളുമായി കോണ്‍ഗ്രസ്, ചര്‍ച്ച രണ്ടിടത്ത്!!

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

English summary
chief minster not agree about pala seat says NCP chief peethambaran master
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X