കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീഫ് സെക്രട്ടറിയെ മരട് ഫ്‌ളാറ്റുടമകള്‍ തടഞ്ഞു; ഗോ ബാക്ക് വിളിയുമായി വന്‍ പ്രതിഷേധം

Google Oneindia Malayalam News

കൊച്ചി: മരട് ഫ്‌ളാറ്റ് പൊളിച്ചുനീക്കാനുള്ള നീക്കത്തിനെതിെര പ്രതിഷേധം. ഫ്‌ളാറ്റ് സന്ദര്‍ശിക്കാനെത്തിയ ചീഫ് സെക്രട്ടറിയെയും ജില്ലാ കളക്ടറെയും ഫ്‌ളാറ്റുടമകള്‍ തടഞ്ഞു. ഗോ ബാക്ക് വിളികളുമായി ഫ്‌ളാറ്റുടമകള്‍ രംഗത്തുവരികയായിരുന്നു. പൊളിച്ചുനീക്കാനുള്ള തീരുമാനത്തിനെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ഫ്‌ളാറ്റുടമകള്‍. മുഖ്യമന്ത്രി പിണറായി വിജയന് ഉടമകള്‍ കത്തയച്ചിട്ടുണ്ട്.

Marad

തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് ഫ്‌ളാറ്റുടമകള്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഉടമകള്‍ സുപ്രീംകോടതിയില്‍ പുതിയ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാരും നഗരസഭയും സുപ്രീംകോടതിയെ കാര്യങ്ങള്‍ കൃത്യമായി ധരിപ്പിച്ചില്ലെന്നും ഉടമകള്‍ ആരോപിക്കുന്നു.

കോണ്‍ഗ്രസ് വേറിട്ട നീക്കത്തിന്; ബിഎസ്പിയുമായി ഒന്നിക്കുന്നു, ഞായറാഴ്ച രാത്രി ലഖ്‌നൗവില്‍ ചര്‍ച്ചകോണ്‍ഗ്രസ് വേറിട്ട നീക്കത്തിന്; ബിഎസ്പിയുമായി ഒന്നിക്കുന്നു, ഞായറാഴ്ച രാത്രി ലഖ്‌നൗവില്‍ ചര്‍ച്ച

മുഖ്യമന്ത്രിക്ക് മരട് ഫ്‌ളാറ്റുടമകള്‍ കത്തയച്ചിട്ടുണ്ട്. തങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലേ എന്ന് ഉടമകള്‍ ചോദിക്കുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഫ്‌ളാറ്റില്‍ ആള്‍ത്താമസമുള്ള കാര്യം സര്‍ക്കാര്‍ സുപ്രീംകോടതിയെ ധരിപ്പിച്ചില്ലെന്നാണ് ഉയര്‍ന്നിട്ടുള്ള ഒരു ആക്ഷേപം.

ഫ്‌ളാറ്റ് പൊളിച്ചുനീക്കാനുള്ള ശ്രമത്തെ എന്തുവില കൊടുത്തും ചെറുക്കുമെന്ന് ഉടമകള്‍ പറയുന്നു. സര്‍ക്കാരും നഗരസഭയും ഇപ്പോഴും തങ്ങള്‍ക്ക് യാതൊരു സഹായവും നല്‍കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

English summary
Chief Secretary Blocked By Marad Flat Owners, Protest Erupt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X