കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കൊവിഡ്, മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അടക്കം സമ്പർക്ക പട്ടികയിൽ!

Google Oneindia Malayalam News

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ ഡ്രൈവറായ വട്ടപ്പാറ വെങ്കോട് സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അടക്കമുളളവരുടെ കാര്യത്തില്‍ ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. മൂവരും കൊവിഡ് സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ട്.

കൊവിഡ് സ്ഥിരീകരിച്ച ഡ്രൈവറുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ആണ് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത ഉളളത്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജയും സെക്കന്‍ഡറി സമ്പര്‍ക്ക പട്ടികയില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

covid

Recommended Video

cmsvideo
WHO Acknowledges The Chance Of Airborne Spread Of The Corona Virus | Oneindia Malayalam

വേങ്ങാട് സ്വദേശിയായ 40 വയസ്സുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ സാമ്പിള്‍ കൊവിഡ് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ചീഫ് സെക്രട്ടറിയുടെ കുടുംബാംഗങ്ങളുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച ഡ്രൈവര്‍ ജൂലൈ നാലാം തിയ്യതി വരെ ജോലിക്ക് എത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തിന് എവിടെ നിന്നാണ് കൊവിഡ് പകര്‍ന്നത് എന്നത് സംബന്ധിച്ചുളള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

അതിനിടെ കേരളത്തില്‍ ഇന്ന് 339 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 55 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 8 പേര്‍ക്ക് വീതവും, പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 74 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. യു.എ.ഇ.- 40, സൗദി അറേബ്യ- 37, കുവൈറ്റ്- 19, ഖത്തര്‍- 13, ഒമാന്‍- 4, ദക്ഷിണാഫ്രിക്ക- 1, ന്യൂസിലാന്റ്- 1, ഉസ്ബക്കിസ്ഥാന്‍- 1, ബഹറിന്‍- 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നത്. കര്‍ണാടക 19, മഹാരാഷ്ട്ര 14, ജാര്‍ഖണ്ഡ്- 11, തെലുങ്കാന- 9, തമിഴ്‌നാട്- 7, പശ്ചിമ ബംഗാള്‍- 3, ഒഡീഷ- 3, രാജസ്ഥാന്‍- 2, ഡല്‍ഹി- 2, ബീഹാര്‍- 1, ആന്ധ്രാപ്രദേശ്- 1, ഗുജറാത്ത്- 1, ഛത്തീസ്ഘഡ്- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

English summary
Chief Secretary's driver confirmed Covid, Chief Minister and Health Minister in contact list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X