Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിജിപിക്കെതിരെ വീണ്ടും ഗുരുതര ആരോപണം; ചീഫ് സെക്രട്ടറിയുടെ കാർ പോലീസ് വക? നവീകരണ ഫണ്ടിൽ നിന്ന്?

തിരുവനന്തപുരം: വീണ്ടും പോലീസിനെതിരെ ഗുരുതര ആരോപണം. ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് പൊലീസിന്റെ നവീകരണ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാഹനമെന്ന് ആരോപണം ഉയരുന്നു. ഡിജിപി ലോക്നാഥ് ബഹ്റയുടെ പേരിൽ റജിസ്റ്റർ ചെയ്ത ആഡംബര വാഹനമാണ് ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചീഫ് സെക്രട്ടറി ഉപയോഗിക്കുന്ന കെ.എല്‍ 1 സിഎല്‍ 9663 എന്ന വാഹനം ഡിജിപിയുടെ പേരിലാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നു.

പോലീസ് വകുപ്പിന്റെ വാഹനം ചീഫ് സെക്രട്ടറിക്ക് കൈമാറുകയും അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുകയും ചെയ്യുന്നത് അസാധാരണ നടപടിയാണെന്നാണ് ഉയരുന്ന ആരോപണം. ചട്ടപ്രകാരം ടൂറിസം വകുപ്പിന്റെ വാഹനം മാത്രമാണ് ചീഫ് സെക്രട്ടറിക്ക് അടക്കം ഉപയോഗിക്കാന്‍ സാധിക്കുക. പോലീസിന്റെ ഫണ്ടുപയോഗിച്ച് വാങ്ങിയ വാഹനം ചീഫ്‌ സെക്രട്ടറിക്ക് കൈമാറി എന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.

Loknath Behra

സിംസ് പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡിജിപിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ആരോപണവുമായി ബന്ധപ്പെട്ട് ഡിജിപിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു. പോലീസിന്റെ സിംസ് പദ്ധതിയിലെ സ്വകാര്യ കമ്പനിയുടെ പങ്കാളിത്തം മുഖ്യമന്ത്രി നിയമസഭയില്‍ നിന്ന് പോലും മറച്ചുവെച്ചെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+