Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡില്‍ വിറച്ച് തലസ്ഥാനം; ദില്ലിക്ക് പ്രാണവായു നല്‍കാനൊരുങ്ങി കേരളം

ദില്ലി: കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ പ്രാണവായു ഇല്ലാതെ ശ്വാസം മുട്ടുകയാണ് തലസ്ഥാന നഗരമായ ദില്ലി. ഇപ്പോഴിതാ ദില്ലിക്ക് ഒക്‌സിജന്‍ സഹായം നീട്ടി കേരളം രംഗത്തെത്തിയിരിക്കുകയാണ്. ഒക്‌സിജനുണ്ടെങ്കില്‍ നല്‍കണമെന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെയും ദില്ലിയിലെ മറ്റ് മലയാളി സംഘടനകളുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സഹായവുമായി രംഗത്തെത്തിയത്.

Recommended Video

cmsvideo
    Kerala is ready to provide oxygen for delhi: Chief Secretary VP Joy | Oneindia Malayalam

    'എനിക്കിപ്പോള്‍ സമാധാനം തോന്നുന്നു': മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ച് സിദ്ദിഖ് കാപ്പന്റെ ഭാര്യബംഗാളില്‍ ഏഴാംഘട്ട പോളിങ് പുരോഗമിക്കുന്നു: ചിത്രങ്ങള്‍

    കേരളം സന്നദ്ധത അറിയിച്ചു

    കേരളം സന്നദ്ധത അറിയിച്ചു

    ദില്ലിക്ക് വേണ്ടി ഒക്‌സിജന്‍ നല്‍കാന്‍ സന്ധമാണെന്ന് അറിയിച്ച് കേരള ചീഫ് സെക്രട്ടറി വിപി ജോയ് അറിയിച്ചു. ദില്ലിക്ക് ഒക്‌സിജന്‍ നല്‍കുന്നതിന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും അനുഭാവ പൂര്‍ണമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ ഒക്‌സജിന്‍ നല്‍കാന്‍ തയ്യാറാണെങ്കിലും അത് ദില്ലിയിലേക്ക് എത്തിക്കുന്നത് വെല്ലുവിളിയാണെന്ന് വിപി ജോയ് വ്യക്തമാക്കി.

    ചര്‍ച്ച നടത്തി

    ചര്‍ച്ച നടത്തി

    ഇതുമായി ബന്ധപ്പെട്ട് ദില്ലി ചീഫ് സെക്രട്ടറി വിജയ് ദേവുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അരവിന്ദ് കേജ്രിവാളിന്റെ കത്ത് ലഭിച്ചയുടന്‍ ഒക്‌സിജന്‍ ലഭ്യമാക്കാനുള്ള സാധ്യതകള്‍ ആരായണമെന്ന് ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടെന്നും വിവരമുണ്ട്.

    മുഖ്യമന്ത്രിക്ക് കത്ത്

    മുഖ്യമന്ത്രിക്ക് കത്ത്

    കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന ദില്ലിയില്‍ ഒക്‌സിജന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനസംസ്‌കൃതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ദില്ലിയിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പിണറായിക്ക് അയച്ച കത്തില്‍ ജനസംസ്‌കൃതി അഭ്യര്‍ത്ഥിച്ചിരുന്നു. അതേസമയം, ദില്ലിയിലെ കൊവിഡ് ചുമതലയുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസുമായി നിരന്തരം സമ്പര്‍ക്കത്തിലാണെന്ന് ദില്ലി സര്‍ക്കാര്‍ വ്യക്തമാക്കി.

    ക്യൂട്ട് ലുക്കില്‍ ഗ്ലാമറസായി കിയ; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+