• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആശയത്തെ ആയുധം കൊണ്ട് നേരിടുന്നത് അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും മാര്‍ഗ്ഗമെന്ന് പിണറായി വിജയൻ

കോഴിക്കോട്: ആശയത്തെ ആയുധം കൊണ്ട് നേരിടുന്നത് അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും മാര്‍ഗ്ഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചാമത് കേരള സാഹിത്യോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തുുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവാദത്തിലൂടെ മാത്രമേ ബോധത്തെളിമ ഉണ്ടാവുകയുള്ളു. അത്തരമൊരു ബോധം നമ്മുടെ സമൂഹത്തിന് പണ്ടേയുണ്ടായിരുന്നു. അതില്‍ കെഎല്‍എഫ് വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സ്വന്തം രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാന്‍ അധികാരമില്ല, നിലപാട്‌ പ്രകോപനപരം, ഗവർണർക്കെതിരെ എൽഡിഎഫ്!

പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കപ്പെടുകയാണെന്ന ചിന്ത മുതലാളിത്തത്തിന്റേതാണെന്നും ജീവിക്കാനുള്ളത് ലഭ്യമാക്കുന്ന ഭൂമിയെപ്പോലും നശിപ്പിക്കുന്ന ഇത്തരം രാഷ്ട്രീയ പശ്ചാത്തലത്തില്‍ കാലാവസ്താ വ്യതിയാനത്തെ മുഖ്യവിഷയമായി അവതരിപ്പിക്കുന്ന കെഎല്‍എഫ് അഞ്ചാം പതിപ്പ് ഒന്നു കൂടി പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ യുഎഇ പരിസ്ഥിതി മന്ത്രി തനി ബിൻ അഹമ്മദ് അൽ സയൌദി, കേന്ദ്ര മന്ത്രി വി മുരളീധരൻ എന്നിവരും സന്നിഹിതരായിരുന്നു.

സംവാദങ്ങളുടേയും ആശയങ്ങൾ പങ്കുവെക്കലിന്റെയും നാല് ദിനങ്ങൾക്കാണ് കോഴിക്കോട് കടപ്പുറത്ത് തുടക്കമായത്. സാഹിത്യത്തിന്റെയും കലയുടെയും നിലനില്‍പ്പിന് സ്വാതന്ത്ര്യം ജനാധിപത്യം മതനിരപേക്ഷത എന്നിവ ഒരുക്കുന്ന അടിത്തറ ആവശ്യമാണെന്നിരിക്കെ ശാസ്ത്രവും യുക്തിചിന്തയും പുരോഗമനാശയവും കേരള സാഹിത്യോത്സവം ചര്‍ച്ച ചെയ്യുന്നത് ഏറെ പ്രസക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇടശ്ശേരിയുടെ കുടിയിറക്ക് എന്ന കവിതയിലെ വരികള്‍ ചൊല്ലിയ അദ്ദേഹം പൗരത്വഭേദഗതി ബില്ലിനെതിരെ സംസാരിക്കുകയും ജനാധിപത്യം ധ്വംസിക്കപ്പെടുന്നിടത്ത് സാഹിത്യകാരന്മാര്‍ പ്രതികരിക്കണമെന്നും അഭ്യര്‍ത്ഥിക്കുകയും ചെയ്തുു.

പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവുമാണ് അഞ്ചാം പതിപ്പിന്റെ പ്രധാന ചർച്ചാ വിഷയം. സമകാലിക വിഷയങ്ങളായ പൌരത്വ ഭേദഗതി നിയമം, അയോധ്യാ വിധി, അപകരമായ കാലത്തെ സാഹിത്യം, ഗാഡ്ഗിൽ റിപ്പോർട്ട്, ഇസ്ലാമും സ്ത്രീയും എന്നീ വിഷയങ്ങളിലൂന്നിയുള്ള ചർച്ചകളും കെഎൽഎഫിൽ അരങ്ങേറും. നാല് ദിനങ്ങളിലായി 209 വിഭാഗങ്ങളിലായി അഞ്ഞൂറോളം എഴുത്തുകാരാണ് പരിപാടിയിൽ പങ്കെടുക്കുകയെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ.

English summary
Chiefminister Pinarayi Vijayan inagrates fifth edition of KLF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X