Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി സർക്കാരിനു മുന്നിൽ മുട്ടു മടക്കി കോഴിക്കച്ചവടക്കാർ!! സർക്കാരിനെ അനുസരിക്കാമെന്ന്!!

സംസ്ഥാനത്ത് കോഴി കിലോയ്ക്ക് 87 രൂപയ്ക്ക് വിൽക്കണമെന്ന സർക്കാർ നിർദേശത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ചയാണ് കോഴി വ്യാപാരികൾ കോഴിക്കടകൾ അടച്ചിട്ട് സമരം ആരംഭിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴി സമരം ഒത്തുതീർപ്പായി. ജിഎസ്ടിയിലെ നികുതിയിളവ് അനുസരിച്ച് ഇറച്ചിക്കോഴികളെ വിൽക്കാനാവില്ലെന്ന് ആരോപിച്ചാണ് വ്യാപാരികൾ സമരം നടത്തിയിരുന്നത്.

സർക്കാർ നിശ്ചയിച്ച 87രൂപയ്ക്ക് തന്നെ കോഴി വിൽക്കാമെന്ന് വ്യാപാരികൾ അറിയിച്ചു. ഡ്രസ് ചെയ്ത കോഴി 158 രൂപയ്ക്ക് വിൽക്കാനും ധാരണയായി. കോഴിക്കോട്ട് ധനമന്ത്രി വിളിച്ച യോഗത്തിലാണ് ധാരണയായത്.

hen

സംസ്ഥാനത്ത് കോഴി കിലോയ്ക്ക് 87 രൂപയ്ക്ക് വിൽക്കണമെന്ന സർക്കാർ നിർദേശത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ചയാണ് കോഴി വ്യാപാരികൾ കോഴിക്കടകൾ അടച്ചിട്ട് സമരം ആരംഭിച്ചത്. കോഴിക്കുണ്ടായിരുന്ന 14.5 ശതമാനം വാറ്റ് ഒഴിവാക്കിയ സാഹചര്യത്തിൽ ജിഎസ്ടി നടപ്പാക്കിയ ജൂൺ 30ലെ വിലയായ 102 രൂപയിൽ നിന്ന് വാറ്റ് നികുതി കുറച്ച് 87 രൂപയ്ക്ക് വിൽക്കണമെന്നായിരുന്നു സർക്കാർ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇതിന് വ്യാപാരികൾ തയ്യാറായിരുന്നില്ല. വീണ്ടും ചർച്ച നടത്തിയെങ്കിലും സർക്കാരും വ്യാപാരികളും നിലപാടിൽ ഉറച്ച് നിന്നതോടെ പ്രശ്നം രൂക്ഷമാവുകയായിരുന്നു. എന്നാൽ ഇന്ന് നടത്തിയ ചർച്ചയിൽ സർക്കാരിന്റെ നിലപാട് വ്യാപാരികൾ അംഗീകരിക്കുകയായിരുന്നു. സമരത്തെ തുടർന്ന് നേരത്തെ കേരളത്തിൽ നിന്ന് കോഴികളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. ഇങ്ങനെ തുടർന്നാൽ നിയമ നടപടി സ്വീകരിക്കുമെന്ന ധനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+