അമ്മ ഉറങ്ങിയാല്‍ മകളെ തേടി വരുന്ന അച്ഛന്..!!എനിക്ക് പേടിയാ ടീച്ചറേ..അച്ഛന്റെ കൂടെ ഞാന്‍ കിടക്കില്ല!
കോഴിക്കോട്: ഇന്നിപ്പോള്‍ ഓരോ ദിനവും പുലരുന്നത് പാല്‍മണം മാറാത്ത പിഞ്ചുകുഞ്ഞുങ്ങളടക്കം കാമഭ്രാന്തന്മാരുടെ ഇരകളായതിന്റെ വാര്‍ത്തകള്‍ കേട്ടുകൊണ്ടാണ്. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്ക്കുവരെ രക്ഷയില്ലാത്ത കാലം.
Read also: മലയാളത്തിലെ പ്രമുഖ സംവിധായകന് കിടപ്പറ പങ്കിടാന്‍ ക്ഷണിച്ചു..പ്രശസ്ത നടി വെളിപ്പെടുത്തുന്നു..!!
Read Also: പെണ്‍കുട്ടികള്‍ വാതില്‍ തുറന്നിട്ട് വസ്ത്രം മാറണം !! പരാതിപ്പെട്ടപ്പോള്‍ പ്രതികാരം ചെയ്യൽ..!!
പുറത്തിറങ്ങിയതുകൊണ്ട് സ്ത്രീ പീഡിപ്പിക്കപ്പെടുന്നു എന്ന് സദാചാര വാദികള്‍ പുലമ്പുന്ന കാലമൊക്കെ കഴിഞ്ഞു. വീടിനകത്തും പെണ്ണിന് രക്ഷയില്ല എന്നതിന് ഉദാഹരണങ്ങളേറെയുണ്ട്. അത്തരമൊരു ഞെട്ടിക്കുന്ന അനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റും ഫാമിലി കൗണ്‍സിലറുമായ കല ഷിബു.

ജോലിക്കാലയളവില്‍ തനിക്ക് ഉണ്ടായ ഞെട്ടിക്കുന്ന അനുഭവമാണ് കല ഷിബു പങ്കുവെയ്ക്കുന്നത്. അതിങ്ങനെയാണ്. കൊല്ലം ഇരവിപുരമാണ് സംഭവത്തിന് പശ്ചാത്തലമായ സ്ഥലം. ആ സ്ഥലത്തെ ഒരു പെണ്‍കുട്ടി നാലു വര്‍ഷം മുന്‍പ് തന്റെ അടുക്കലെത്തി.

സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ് അവള് വന്നത്. പ്രായം അറിയിച്ചതിന്റെ അടുത്ത ദിവസം മുതല്‍ അച്ഛന് അവളുടെ ശരീരത്തില്‍ അനാവശ്യമായ തൊടുന്നു എന്നാണവളുടെ പരാതി.

അമ്മ ഉറങ്ങിക്കഴിഞ്ഞാണ് പെണ്‍കുട്ടിയുടെ അടുത്തേക്ക് അച്ഛന് വരുന്നത്. എനിക്ക് ഭയമാകുന്നു ടീച്ചറേ..എനിക്കെന്റെ അച്ഛന്റെ കൂടെ കിടക്കാന്‍ പറ്റില്ല എന്ന പറഞ്ഞ് ആ പെണ്‍കുട്ടി തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മയെ വിളിച്ച് കാര്യം പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം അവരുടെ ആ മറുപടി ആയിരുന്നു. അങ്ങേര് ഉണ്ടാക്കിയതല്ലേ..അങ്ങേര് തന്നെ അനുഭവിക്കട്ടെ. അയാളെ പിടിച്ച് ജയിലില്‍ ഇട്ടാല്‍ ബാക്കി മക്കളും താനും പട്ടിണിയിലാവും എന്നായിരുന്നു ആ വാക്കുകള്‍.

നിങ്ങള്‍ മുന്‍പ് പിടിച്ച കേസ്, അതിലെ പ്രതികള്‍ ഇന്നെവിടെ എന്നും ആ അമ്മ ചോദിച്ചു. നിങ്ങള്‍ സുരക്ഷിതമായി കുട്ടികളെ താമസിപ്പിച്ച സ്ഥലത്ത് എത്ര സുരക്ഷിതത്വം ഉണ്ടെന്ന് അറിയാമോ എന്നും അവര്‍ ചോദിച്ചു.

അമ്മയുടെ വാക്ക് കേട്ട് എനിക്ക് പറ്റില്ല ടീച്ചറേ എന്നെ രക്ഷിക്കൂ എന്നാ പെണ്‍കുട്ടി കരഞ്ഞു. അവളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് സ്കൂള്‍ അധികൃതരേയും പിടിഎയും അറിയിച്ചു.

പക്ഷേ സ്ത്രീ കൂടിയായ ഹെഡ്മിസ്ട്രസ് കൂടെ നിന്നില്ല. പിടിഎയിലെ ഒരംഗം മാത്രമാണ് കൂടെ നിന്നത്. ആ പെണ്‍കുട്ടിയുടെ അച്ഛന് കുപ്രസിദ്ധ ഗുണ്ട കൂടിയായിരുന്നതിനാല്‍ എല്ലാവരും ഭയന്നു.

പോലീസ് അധികൃതരോട് അടക്കം സംസാരിച്ചെങ്കിലും ആ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് കല ഷിബു പറയുന്നു. നാട്ടിലുള്ളവര്ക്കടക്കം വിവരം അറിയാമായിരുന്നെങ്കിലും ആരും ഒന്നും ചെയ്തില്ല.
കല ഷിബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications