നടി പീഡിപ്പിക്കപ്പെട്ടതിന് പിന്നാലെ ബാലതാരം കൂട്ടബലാത്സംഗത്തിനിരയായി! പ്രതികള്‍ക്ക് രാഷ്ട്രീയ ബന്ധം
സിനിമയില്‍ അഭിനയിക്കാനാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയതെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നത്. പരിചയക്കാരനാണ് പെണ്‍കുട്ടിയെ കൊണ്ട് പോയതെന്നും ഇവര്‍ പറയുന്നു.
കൊല്ലം: കൊല്ലത്ത് ബാലതാരത്തെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. 14കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സിനിമയില്‍ അഭിനയിക്കാനെന്നു പറഞ്ഞ് കൊണ്ട് പോയ ശേഷം അഞ്ച് പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കുന്നു.
ഒരു മാസം മുമ്പ് നടന്ന സംഭവത്തെ കുറിച്ച് കഴിഞ്ഞ 18ന് പരാതി നല്‍കിയിരുന്നുവെന്ന് പെണ്‍കുട്ടി പറുന്നു. എന്നാല്‍ ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. സംഭവത്തില്‍ ഉന്നത രാഷ്ട്രീയക്കാര്‍ക്ക് ബന്ധമുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതേസമയം സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

പിറന്നാള്‍ ആഘോഷത്തിനിടെ
ഒരു മാസം മുമ്പാണ് പീഡനം നടന്നത്. കൊല്ലം നഗരത്തില്‍ നടന്ന ഒരു പിറന്നാള്‍ ആഘോഷത്തിനിടെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ 18നാണ് ഇതു സംബന്ധിച്ച് പരാതി നല്‍കിയത്.

14 വയസുകാരി
14 വയസുള്ള ബാലതാരമാണ് പീഡനത്തിനിരയായത്. രണ്ട് ഷോര്‍ട്ട് ഫിലിമുകളില്‍ പെണ്‍കുട്ടി അഭിനയിച്ചിട്ടുണ്ട്. ഇവന്റ്മാനേജുമെന്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നു പെണ്‍കുട്ടി.

സീരിയല്‍ നടി
സിനിമയില്‍ അഭിനയിക്കാനാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയതെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നത്. പരിചയക്കാരിയായ സീരിയല്‍ നടിയാണ് പെണ്‍കുട്ടിയെ കൊണ്ട് പോയതെന്നും ഇവര്‍ പറയുന്നു.

ഒരാള്‍ കസ്റ്റഡിയില്‍
പരാതി നല്‍കിയിട്ടും സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിയില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. മറ്റു പ്രതികള്‍ ഒളിവിലാണെന്നാണ് വിവരം.












Click it and Unblock the Notifications