ബാലതാരം കൂട്ടബലാത്സംഗത്തിനിരയായ സംഭവം! സിപിഎം നേതാവിന്‍റെ അനന്തരവന്‍ അറസ്റ്റില്‍!
കൊല്ലത്ത് ബാലതാരത്തെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ സിപിഎം നേതാവിന്‍റെ സഹോദരിയുടെ മകന്‍ അറസ്റ്റില്‍.
കൊല്ലം: കൊല്ലത്ത് ബാലതാരത്തെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ സിപിഎം നേതാവിന്‍റെ സഹോദരിയുടെ മകന്‍ അറസ്റ്റില്‍. നെടുമ്പനയിലെ പ്രമുഖ സിപിഎം നേതാവിന്‍റെ സഹോദരിയുടെ മകന്‍ ഫൈസല്‍ കമീസാണ് അറസ്റ്റിലായത്.ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. സംഭവത്തില്‍ ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണം നടത്തിയില്ലെന്നും പകരം കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും പരാതി നല്‍കികയായിരുന്നു.
സിനിമയിലഭിനയിപ്പിക്കാനെന്നു പറഞ്ഞാണ് 14കാരിയായ ബാലതാരത്തെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് പോയത്. സീരിയല്‍ നടിയാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയത്. എന്നിട്ട് ഒരു വീട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പറയുന്നത്.

പോക്സോ നിയമപ്രകാരം
സംഭവത്തില്‍ നെടുമ്പനയിലെ പ്രമുഖ സിപിഎം നേതാവിന്‍റ സഹോദരിയുടെ മകന്‍ ഫൈസല്‍ കമീസ് ആണ് അറസ്റ്റിലായത്. ഇയള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഇന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കേസെടുത്തില്ല
ഒരു മാസം മുമ്പാണ് പീഡനം നടന്നത്. 18ാം തീയതിയാണ് സംഭവത്തെ കുറിച്ച് പരാതി നല്‍കിയത്. എന്നാല്‍ കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ വനിത സിഐ കേസെടുത്തില്ലെന്നും കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം വീണ്ടും പരാതി നല്‍കുകയായിരുന്നു.

കൂട്ട ബലാത്സംഗം
കൊല്ലം നഗരത്തില്‍ നടന്ന ഒരു പിറന്നാള്‍ ആഘോഷത്തിനിടെയാണ് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തത്. അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

സിനിമയില്‍ അഭിനയിക്കാന്‍
സിനിമയില്‍ അഭിനയിക്കാനാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് പോയതെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നത്. പരിചയക്കാരിയായ സീരിയല്‍ നടിയാണ് പെണ്‍കുട്ടിയെ കൊണ്ട് പോയത്. ഇവര്‍ പണെികുട്ടിയെ ഒരു വീട്ടില്‍ എത്തിക്കുകയായിരുന്നു.












Click it and Unblock the Notifications