Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞിനെ അപായപ്പെടുത്തുമെന്ന് സംശയിക്കുന്നു; ഡിജിപിക്ക് പരാതി നല്‍കി അനുപമ

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ മാറ്റിയ സംഭവത്തില്‍ വീണ്ടും പരാതിയുമായി അനുപമ. കുഞ്ഞിനെ അന്യ രാജ്യത്തേക്ക് മാറ്റുമോ എന്ന് ആശങ്കയുണ്ടെന്ന് ഉന്നയിച്ചാണ് ഡിജിപിക്കും, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും അനുപമ പരാതി നല്‍കിയത്. കുഞ്ഞിന്റെ ജീവന്‍ അപായപ്പെടുത്തിയേക്കുമോ എന്ന് സംശയമുണ്ടെന്നും കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയായിരിക്കുമെന്നും അനുപമയുടെ പരാതിയില്‍ പറയുന്നു. കോടതി നടപടി പൂര്‍ത്തിയാകും വരെ കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുത്ത് സര്‍ക്കാരിന്റെ സംരക്ഷണയിലാക്കണമെന്നും അനുപമ പരാതിയില്‍ ആവശ്യപ്പെടുന്നു.

കുഞ്ഞിനെ ആവശ്യപ്പെട്ട് നിരവധി തവണയാണ് അനുപമ പരാതി നല്‍കിയത്. സെക്രട്ടറിയേറഅറിന് മുന്നില്‍ നിരാഹാര സമരമുള്‍പ്പെടെ കിടന്നിരുന്നു. പിന്നീട് തുടക്കം മുതല്‍ കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ടിട്ടും നല്‍കാതെയുള്ള അധികൃതരുടെ നിലപാട് പരിശോധിച്ച കുടുംബ കോടതി ദത്ത് നടപടകള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിടുകയായിരുന്നു. കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് അനുപമ നേരത്തെ പറഞ്ഞിരുന്നു. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെയും സിഡബ്ല്യുസി ചെയര്‍പേഴ്‌സണെയും സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അനുപമ ആവശ്യപ്പെട്ടിരുന്നു. വകുപ്പ് തല അന്വേഷണം നടക്കുമ്പോള്‍ ഇവര്‍ രണ്ടുപേരും അധികാര സ്ഥാനത്ത് തുടര്‍ന്നാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും അനുപമ ആരോപിക്കുന്നു. നടപടിയുണ്ടായില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്നും അനുപമ പറഞ്ഞു.

ph

പ്രസവിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയും എസ്എഫ്‌ഐ മുന്‍ നേതാവുമായിരുന്ന അനുപമ എസ് ചന്ദ്രന്റെ കുഞ്ഞിനെ മാതാപിതാക്കള്‍ ചേര്‍ന്ന് തട്ടിയെടുത്ത് ശിശു ക്ഷേമ സംരക്ഷണ സമിതിയെ ഏല്‍പ്പിക്കുന്നത്. എന്നാല്‍ ഇത് അനുപമയുടെ അറിവോടെയാണെന്നാണ് കുടുംബം വാദിച്ചത്. താന്‍ അറിഞ്ഞിട്ടില്ലെന്ന് അനുപമ പറയുകയും ഒപ്പം തന്നെ മാതാപിതാക്കള്‍ക്കെതിരെ കേസ് നല്‍കുകയുമായിരുന്നു. സംഭവത്തില്‍ മാതാപിതാക്കള്‍ മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തിരുന്നുയ. എന്നാല്‍ പരാതിയില്‍ തട്ടിയെടുത്തു എന്ന് പറയുന്നുണ്ടെങ്കിലും കോടതിയില്‍ അനുപമ ഇക്കാര്യം പറഞ്ഞിട്ടുണ്ടായിരുന്നില്ല.

പിന്നീട് അനുപമ തന്റെ കുഞ്ഞിനെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും കോടതി തളഅളിയിരുന്നു. കുഞഅഞിനെ തട്ടികൊണ്ട് പോയി എന്ന് പറയാനാവില്ലെന്നും, കുഞ്ഞ് സുരക്ഷിതമാണെന്നും കൂടാതെ കുടുംബ കോടതിയുടെ പരിഗണനയുള്ള ഈ കേസ് ഹൈക്കോടതിക്ക് കേള്‍ക്കാന്‍ സാധിക്കില്ലെന്നുമാണ് കോടതിയന്ന് പറഞ്ഞത്. പിന്നീട് മന്ത്രി സജി ചെറിയാനും അനുപമക്കെതിരെയും ഭര്‍ത്താവ് അജിത്തിനെതിരെയും പരാമര്‍ശം നത്തിയിരുന്നു. പാര്‍ട്ടിയും സര്‍ക്കാരും അനുപമക്കൊപ്പമെന്ന് പറയുമ്പോഴായിരുന്നു മന്ത്രിയുടെ പരാമര്‍ശമെന്നത് ചര്‍ച്ചക്കിടയാക്കി. ഇരുവരുടെയും പേരെടുത്ത് പറയാതെയാണ് സജി ചെറിയാന്‍ പരാമര്‍ശമുന്നയിച്ചത്. സംഭവത്തില്‍ അനുപമ പരാതിയും നല്‍രകിയിരുന്നു താന്‍ ആരുടെ കൂടെ ജീവിക്കണമെന്ന് തീരുമാനിക്കേണ്ടത് താനാണെന്നുമാണ് അനുപമ പറഞ്ഞത്. എന്നാല്‍ പ്രസംഗത്തിന്റെ മന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നാണ് പൊലീസ് അറിയിച്ചത്. വിവാദ പരാമര്‍ശത്തിനുള്ള തെളിവുകള്‍ പ്രസംഗത്തിലില്ലെന്നും പൊലീസ് പറയുന്നു.

പഠിപ്പിച്ച് വളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞുപോയതെന്നും ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കള്‍ കണ്ടിട്ടുണ്ടാവുകയെന്നും എനിക്കും മൂന്നു പെണ്‍കുട്ടികളായത് കൊണ്ടാണ് പറയുന്നതെന്നും മന്ത്രി പറഞ്ഞു. എങ്ങോട്ടാണ് പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടുമൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടില്‍ നടക്കുന്നത് ഇത്തരത്തിലുള്ള പ്രാമര്‍ശങ്ങളാണ് അദ്ദേഹം നടത്തിയത്. മന്ത്രിയുടെ ഈ പ്രസ്താവനക്കെതിരെ അനുപമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇല്ലാക്കഥകള്‍ പറഞ്ഞ് മന്ത്രി അപമാനിച്ചെന്നും ആരുടെ കൂടെ ജീവിക്കണമെന്നത് തന്റെ അവകാശമാണെന്നും അനുപമ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പ്രസംഗം നടന്നത് ശ്രീകാര്യം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണെന്നതിനാല്‍ അനുപമയുടെ പരാതി പേരൂര്‍ക്കട പൊലീസ് ശ്രീകാര്യം പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൊലീസ് കേസെടുക്കാന്‍ സാധിക്കില്ലെന്ന അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+