അനുപമയുടെ സാംപിള്‍ എടുക്കും; ഡിഎന്‍എ പരിശോധന ഇന്ന്, രണ്ടുദിവസത്തിനകം തീരുമാനം
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ ഡിഎന്‍എ പരിശോധന ഇന്ന് നടത്തും. കുഞ്ഞിനെ ആന്ധ്രയിലെ വിജയവാഡയില്‍ നിന്ന് ഞായറാഴ്ച രാത്രി തിരുവനന്തപുരത്തെത്തിച്ചിരുന്നു. അനുപമയുടെയും അജിത്തിന്റെയും സാംപിളുകള്‍ ഇന്ന് ശേഖരിക്കും. ഇത് കുഞ്ഞിന്റെ ഡിഎന്‍എയുമായി ഒത്തുനോക്കുകയാണ് ചെയ്യുക. എല്ലാ നടപടികളും പൂര്‍ത്തിയാകാന്‍ രണ്ടു ദിവസം എടുക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലാകും ഡിഎന്‍എ പരിശോധന. കുഞ്ഞ് ഇപ്പോഴുള്ളത് പാളയത്തെ നിര്‍മല ഭവന് ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. കുഞ്ഞിനെ കാണണം എന്നാവശ്യപ്പെട്ട് അനുപമ കത്ത് നല്‍കിയിരുന്നു. എന്നാല്‍ അനുമതി ലഭിച്ചിട്ടില്ല.
റൂബി ജുവലിന്റെ നിക്കാഹ് കഴിഞ്ഞു; വിവാഹ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ സാന്നിധ്യത്തിലാകും ആദ്യം കുഞ്ഞിന്റെ വൈദ്യ പരിശോധന നടക്കുക. ശേഷമാകും ഡിഎന്‍എ പരിശോധന. കുഞ്ഞിന്റെ വൈദ്യപരിശോധന തന്റെ സാന്നിധ്യത്തില്‍ വേണമെന്ന് അനുപമ ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിനെ ആന്ധ്രയില്‍ നിന്ന് തിരിച്ചെത്തിച്ച റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ശിശുക്ഷേമ സമിതിക്ക് കൈമാറും. ഈ മാസം 30ന് കോടതി കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. ഇതിന് മുമ്പായി എല്ലാ നടപടികളും പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടതുണ്ട്. ശേഷമാകും കുഞ്ഞിന്റെ കൈമാറ്റമുള്‍പ്പെടെയുള്ള കാര്യങ്ങള്‍. പിറന്ന് മൂന്നാംനാള്‍ കൈവിട്ടുപോയ കുഞ്ഞിനെ കാണാന്‍ കാത്തിരിക്കുകയാണെന്ന് അനുപമ എസ് ചന്ദ്രന് പറഞ്ഞു. അതിനിടെ അനുപമയ്ക്ക് സമരപ്പന്തലില്‍ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായി ബോധരഹിതയായി വീണു. ഡോക്ടറെത്തി പരിശോധിച്ചു.

ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളം വഴി കുഞ്ഞിനെ കൊണ്ടുവന്നത്. ശേഷം ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ക്ക് കൈമാറി. മൂന്ന് പൊലിസ് ഉദ്യോഗസ്ഥരും ശിശുക്ഷേമ സമിതി അംഗവുമടക്കമുള്ള നാലംഗസംഘം അതീവരഹസ്യമായാണ് കുഞ്ഞിനെ കൊണ്ടുവന്നത്. ഈ സമയം അനുപമ ശിശുക്ഷേമ സമിതി ആസ്ഥാനത്തിന് മുന്നില്‍ സമരത്തില്‍ ആയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഘം ആന്ധ്രയിലെ അധ്യാപക ദമ്പതികളുടെ വീട്ടിലെത്തിയത്.
കേരളത്തിലെ ദത്ത് വിവാദങ്ങളെ കുറിച്ച് അറിഞ്ഞ ദമ്പതികള്‍ ആദ്യംകുഞ്ഞിനെ വിട്ടുതരാന്‍ തയാറായിരുന്നില്ല. എന്നാല്‍, ശിശുക്ഷേമസമിതിയുള്പ്പെടെയുള്ള അധികൃതര്‍ ദമ്പതികളുമായി നേരിട്ട് സംസാരിക്കുകയും നിയമനടപടികളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തതോടെയാണ് കുഞ്ഞിനെ വിട്ടുനല്‍കിയത്. വൈകാരികതയും നാടകീയതയും നിറഞ്ഞ അന്തരീക്ഷത്തിലാണ് മാസങ്ങളോളം വളര്‍ത്തിയ കുഞ്ഞിനെ ദമ്പതികള്‍ കൈമാറിയതെന്നാണ് സൂചന. ഇക്കാരണത്താലാണ് കേരളാസംഘം മടങ്ങിയെത്താനും വൈകിയത്.
തിരുവനന്തപുരത്തെത്തിയ സംഘം മാധ്യമങ്ങള്‍ക്ക് മുഖം കാണിക്കാതെ നേരിട്ട് ശിശുസംരക്ഷണ ഓഫിസര്‍ക്ക് കുഞ്ഞിനെ കൈമാറുകയായിരുന്നു. കുഞ്ഞിനെ തിരിച്ചറിയുന്ന വിധത്തിലുള്ള യാതൊന്നും പരസ്യപ്പെടുത്തരുതെന്ന് മാധ്യമങ്ങള്‍ക്ക് ശിശുസംരക്ഷണസമിതിയുടെ കര്‍ശന നിര്‍ദേശമുണ്ട്. വൈദ്യ, ഡി.എന്‍.എ പരിശോധനകള്‍ പൂര്‍ത്തിയാക്കുകയാണ് ഇനിയുള്ള നടപടി. തുടര്‍ന്ന് കുഞ്ഞിനെ വളര്‍ത്താനും സംരക്ഷിക്കാനുമുള്ള അനുപമയുടെ ശേഷി അന്വേഷിക്കും. കോടതി വിധിയും നിര്‍ണായകമാണ്. ശേഷമായിരിക്കും കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമറുക.
Recommended Video
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം












Click it and Unblock the Notifications