എ.കെ.47 കൊണ്ട് വെടിവെക്കുന്ന സൗദി പെണ്‍കുട്ടിയുടെ വീഡിയോ വിവാദമാകുന്നു
ദുബായ്: എകെ47 തോക്കുമായി നില്‍ക്കുന്ന ഒരു ചെറിയ പെണ്‍കുട്ടിയുടെ വീഡിയോ വിവാദത്തില്‍. എകെ47 തോക്കുമായി നില്ക്കുന്ന കുട്ടിയുടെ വീഡിയോ സൗദി അറേബ്യയിലാണ് വിവാദം ഉണ്ടാക്കിയിരിക്കുന്നത്.
മാതാപിതാക്കളുടെ ശ്രദ്ധക്കുറവാണ് പെണ്‍കുട്ടി തോക്കെടുക്കാന്‍ കാരണമെന്നും അതിനാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ നിയമനടപടി എടുക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.

നാല് സെക്കന്റ് മാത്രം ദൈര്‍ഘ്യമുളള ദൃശ്യത്തില്‍ താന്‍ നാസറിന്റെ മകളാണെന്ന് പറയുകയും അന്തരീക്ഷത്തിലേക്ക് വെടിവെയ്ക്കുകയുമാണ് കുട്ടി.
തോക്ക് പിടിച്ചു നിര്‍ത്താന്‍ കഴിയാത്തതിനാല്‍ പെണ്‍കുട്ടി നിലതെറ്റി വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. ദൃശ്യം പകര്‍ത്തിയയാള്‍ രക്ഷപ്പെട്ടതും തലനാരിഴയ്ക്കാണ്.
സ്വയം ഹനിക്കപ്പെടാവുന്ന ഇത്തരം പ്രവണതകള്‍ മുളയിലേ നുള്ളേണ്ടതിന്റെ ആവശ്യകതയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications