കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്ഷര വെളിച്ചം കൊണ്ട് വൈകല്യത്തെ തോല്‍പ്പിച്ച ആസിമിനെ തേടിയെത്തിയത് ഉജ്ജ്വല ബാല്യം പുരസ്‌കാരം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: അക്ഷര വെളിച്ചം കൊണ്ട് വൈകല്യത്തെ തോല്‍പ്പിച്ച ആസിമിനെ തേടിയെത്തിയത് വനിതാ ശിശുവികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരം. വെളിമണ്ണ ജിഎംയുപിസ്‌കൂളിലെ വിദ്യാര്‍ഥി മുഹമ്മദ് ആസിമാണ് വൈകല്യത്തെ തന്റെ ഇച്ഛാശക്തി കൊണ്ട് തോല്പിച്ച് സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കിയതിന് പുരസ്‌കാരത്തിന് അര്‍ഹനായത്..

കലാ, കായിക, സാഹിത്യം, ശാസ്ത്രം, സാമൂഹികം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന അഞ്ചിനും പതിനെട്ടിനും ഇടയിലുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജില്ലയില്‍ ഒരു കുട്ടി എന്ന നിലയ്ക്ക് പുരസ്‌കാരം നല്‍കുന്നത്. 90 ഓളം വര്‍ഷം പഴക്കമുളള വെളളിമണ്ണ എല്‍പി സ്‌കൂള്‍ യുപി സ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യാന്‍ മുന്നിട്ടിറങ്ങിയത് പരിഗണിച്ചാണ് ആസിമിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ഓമശേരി വെളിമണ്ണ ആലത്തുകാവില്‍ മുഹമ്മദ് സെയ്ദ് - ജഷീന ദമ്പതികളുടെ നാലുമക്കളില്‍ മൂത്തയാളായ ആസിമിന് പുരസ്‌കാരം ലഭിച്ചതോടെ നാടൊന്നാകെ ആഹ്ളാദത്തിലാണ്.

asim

ജന്മനാ ഇരുകൈകളില്ലാതെയും ഒരു കാലിന് സ്വാധീന കുറവുമുള്ള ആസിമിന് പഠനം ഒരു മരീചികയായിരുന്നു. സ്വപ്രയത്‌നം കൊണ്ടും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായത്താലും ആസിം ഇന്ന് തന്റെ സ്‌കൂളിലെ മറ്റ് കുട്ടികളേക്കാള്‍ മുന്നിലാണ്. 2011ല്‍ പിതാവിനോടൊപ്പം സ്‌കൂളിലെത്തിയപ്പോള്‍ മറ്റ് കുട്ടികള്‍ വരച്ച ചിത്രങ്ങളും മറ്റും കണ്ടപ്പോഴാണ് ആസിമിന് പഠനത്തോട് താല്‍പ്പര്യമുണ്ടായത്. സ്‌കൂളിലെ അധ്യാപകരുടെയും ബിആര്‍സി ട്രയിനര്‍മാരും വീട്ടില്‍ എത്തി കാലുകൊണ്ട് എഴുതാനും ചിത്രം വരക്കാനുമെല്ലാം ആസിമിനെ പഠിപ്പിച്ചു.

English summary
Child and women welfare department felicitated Asim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X