കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണിമുടക്ക് ദിനത്തില്‍ അമൃതക്ക് ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം

Google Oneindia Malayalam News

കണ്ണൂര്‍: ദേശീയ പണിമുടക്ക് ദിനത്തില്‍ യുവതിക്ക് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. കണ്ണൂര്‍ നെടുംപോയില്‍ പുത്തന്‍പുരയില്‍ വീട്ടില്‍ വൈശാഖിന്‍റെ ഭാര്യ അമൃത (25) ആണ് ആംബുലന്‍സിനുള്ളില്‍ പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയിലേക്ക് പോകവേ അമൃതയുടെ ആരോഗ്യ സ്ഥിതി വഷയാളതിനെ തുടര്‍ന്ന് ആംബുലന്‍സിനുള്ളില്‍ വെച്ച് തന്നെ പ്രസവം എടുക്കുകയായിരുന്നു. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പങ്കുവെച്ചത്. മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ..

ചര്‍ച്ചക്ക് വിളിച്ച ജനം ടിവി മേധാവിക്ക് കിടിലന്‍ മറുപടിയുമായി രശ്മിത; വ്യാജ രേഖ കേസും കുത്തിപ്പൊക്കിചര്‍ച്ചക്ക് വിളിച്ച ജനം ടിവി മേധാവിക്ക് കിടിലന്‍ മറുപടിയുമായി രശ്മിത; വ്യാജ രേഖ കേസും കുത്തിപ്പൊക്കി

ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെ അമൃതയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. പണിമുടക്ക് ദിനത്തില്‍ മറ്റു വാഹനങ്ങള്‍ കിട്ടാതെ എന്ത് ചെയ്യണമെന്ന അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് ഫേസ്ബുക്കില്‍ 108 ആംബുലന്‍സില്‍ പ്രസവം നടന്നു എന്ന പോസ്റ്റ് വൈശാഖിന്റെ ഓര്‍മയില്‍ വന്നത്. ഉടന്‍ തന്നെ വൈശാഖ് 108 ആംബുലന്‍സിന്റെ സഹായം തേടി.

pic

പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സര്‍വീസ് നടത്തുന്ന 108 ആംബുലന്‍സ് ഉടന്‍ തന്നെ എത്തി. അമൃതയുടെ ആരോഗ്യനില മോശമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് തിരിച്ചു. എന്നാല്‍ ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് 5.10ന് ആംബുലന്‍സിനുള്ളില്‍ വെച്ച് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ഹണിയുടെ പരിചരണത്തില്‍ അമൃത പ്രസവിക്കുകയായിരുന്നു.

മോദിയുടെ വാരണാസിയില്‍ എബിവിപിക്ക് കനത്ത തിരിച്ചടി; സര്‍വകലാശാല യൂണിയനിലെ ഒരു സീറ്റിലും വിജയിച്ചില്ലമോദിയുടെ വാരണാസിയില്‍ എബിവിപിക്ക് കനത്ത തിരിച്ചടി; സര്‍വകലാശാല യൂണിയനിലെ ഒരു സീറ്റിലും വിജയിച്ചില്ല

പ്രഥമ ശുശ്രൂശ നല്‍കിയ ശേഷം ഉടന്‍ തന്നെ അമ്മയെയും കുഞ്ഞിനെയും കൂത്തുപറമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സമയോചിതമായ പ്രവര്‍ത്തനമാണ് ടെക്‌നീഷ്യന്‍ ഹണിമോളും പൈലറ്റ് ധനേഷും ചെയ്തത്. ഇവരുടെ പ്രവര്‍ത്തനം മറ്റുള്ളവര്‍ക്കും മാതൃകയാകട്ടെ.

English summary
child birth in 108 ambulance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X