പെണ്‍കുട്ടിയോട് മോശമായി പെരുമാറി; ചൈല്‍ഡ് വെല്‍ഫെയര്‍ ചെയര്‍മാനെതിരെ കേസെടുത്ത് ബാലാവകാശ കമ്മിഷന്‍
കണ്ണൂര്‍: കണ്ണൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ചെയര്‍മാന്‍ ഇഡി ജോസഫിനെതിരെ ബാലാവകാശകമ്മിഷന്‍ കേസെടുത്തു. പോക്‌സോ കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടയോട് അപമര്യാദയായി പെരുമാറിയ കേസിലാണ് ബാലാവകാശ കമ്മിഷന്‍ നടപടി. ഇതുമായി ബന്ധപ്പെട്ട് അധികാരികളില്‍ നിന്നും കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി.

ഇഡി ജോശഫിനെ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നു നീക്കാന്‍
സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചിട്ടുണ്ടെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ അറിയിച്ചു.
ഒക്ടോബര്‍ 21നാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. പീഡന പാരതിയുമായി ബന്ധപ്പെട്ട് 17കാരിയെ വിളിച്ചുവരുത്തി ചെയര്‍മാന്‍ മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.ഇയാള്‍ക്കെതിരെ പെണ്‍കുട്ടി മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. മൊഴിയുടെ അടിസഥാനത്തില്‍ ഇഡി ദോസഫിനെതിരെ തലശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു.












Click it and Unblock the Notifications