കളിക്കുന്നതിനിടെ ഇറച്ചിക്കറിയില്‍ വീണു, എല്‍കെജി വിദ്യാര്‍ത്ഥി മരിച്ചു
കഴിഞ്ഞ 27നാണ് തുഫൈല്‍ ഇറിച്ചിക്കറിയില്‍ വീണത്. അയല്‍വാസി അബ്ദുള്‍ ജാഫറിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു തുഫൈല്‍.
മണ്ണഞ്ചേരി: കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഇറച്ചിക്കറിയില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ നാലു വയസുകാരന്‍ മരിച്ചു. അഹമ്മദ് തുഫൈലാണ് മരിച്ചത്. മണ്ണഞ്ചേരി അഞ്ചാം വാര്‍ഡ് കണ്ടത്തില്‍ വീട്ടില്‍ നൗഫല്‍ - താഹിറ ദമ്പതികളുടെ മകനാണ് തുഫൈല്‍.
കഴിഞ്ഞ 27നാണ് തുഫൈല്‍ ഇറിച്ചിക്കറിയില്‍ വീണത്. അയല്‍വാസി അബ്ദുള്‍ ജാഫറിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു തുഫൈല്‍. മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ തുഫൈല്‍ അബദ്ധത്തില്‍ ഇറച്ചി വേകുന്ന പാത്രത്തില്‍ വീഴുകയായിരുന്നു.

പാചകക്കാരന്‍ ഉടന്‍ തന്നെ കുട്ടിയെ രക്ഷിച്ചെങ്കിലും ശരീരം വെന്തു പോയിരുന്നു. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം മരിച്ചത്.
മണ്ണഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. കബറടക്കം നടത്തി.












Click it and Unblock the Notifications