Get Updates
Get notified of breaking news, exclusive insights, and must-see stories!

'അത് കഴിച്ച് വയറ്റിലേക്കെത്തിയതും നിലത്തുവീണ് പിടയ്ക്കാൻ തുടങ്ങി'; എന്താണ് സംഭവച്ചതെന്ന് പറഞ്ഞ് മാത്യു

താൻ ഓമനിച്ച് വളർത്തിയ പശുക്കൾ കൺമുന്നിൽ പിടഞ്ഞുചാവുന്നത് കണ്ട് തളർന്നിരിക്കുകയാണ് മാത്യു എന്ന പതിനഞ്ച് വയസ്സുകാരൻ. ഡിസംബർ മുപ്പത്തിയൈാന്നിന് രാത്രിയും ഒന്നാം തീയതി പുലർച്ചേയുമായാണ് പശുക്കൾ കൂട്ടത്തോടെ ചത്തത്. മാത്യൂവിന്റെ കുടുംബത്തിന്റെ ഏക ഉപജീവന മാർഗമായിരുന്നു ഈ പശുക്കൾ, ഒറ്റ നിമിഷം എല്ലാം ഇല്ലാതായപ്പോൾ പകച്ചുനിന്നു പോയി മാത്യൂ.

എന്നാൽ നിരവധി പേരാണ് മാത്യൂവിന് സഹായവുമായി എത്തിയത്. ഇപ്പോൾ എന്താണ് അന്ന് സംഭവിച്ചത് എന്ന് തുറന്നുസംസാരിക്കുകയാണ് മാത്യു. സ്‌നേഹിച്ച് വളർത്തി പശുക്കൾ പോയത് സങ്കടമാണെന്ന് മാത്യൂ വൺഇന്ത്യ മലയാളത്തോട് പറഞ്ഞു. രാത്രിക്ക് കപ്പത്തൊലി കുറച്ച് കൊടുത്തിരുന്നുവെന്നും അത് കഴിച്ച് വയറ്റിലേക്കെത്തിയതും ഓരോന്ന് വീതം തെന്നിത്തെന്നി നിലത്തേക്ക് അടിച്ച് വീണ് പിടയ്ക്കാൻ തുടങ്ങിയെന്നു അന്നേരം തന്നെ പറ്റാവുന്നതിനെയൊക്കെ അഴിച്ച് പുറത്തേക്ക് വിട്ടെന്നും മാത്യു പറഞ്ഞു.

mathew

രാത്രിക്ക് കപ്പത്തൊലി കുറച്ച് കൊടുത്തിരുന്നു. അത് കഴിച്ച് വയറ്റിലേക്കെത്തിയതും ഓരോന്ന് വീതം തെന്നിത്തെന്നി നിലത്തേക്ക് അടിച്ച് വീണ് പിടയ്ക്കാൻ തുടങ്ങി. അന്നേരം തന്നെ പറ്റാവുന്നതിനെയൊക്കെ അഴിച്ച് പുറത്തേക്ക് വിട്ടു. അത് കഴിഞ്ഞിട്ട് ഡോക്ടർമാരെ വിളിച്ചു. പലരും സ്ഥലത്ത് ഇല്ലായിരുന്നു, നൈറ്റ് ഉണ്ടായിരുന്ന ഡോക്ടറെ വിളിച്ചപ്പോൾ വേറെ എങ്ങോട്ടോ പോവുകയാണെന്ന് പറഞ്ഞു.

അവസാനം മടുത്തിട്ട് ഞാൻ ചിഞ്ചുറാണിയുടെ അസിസ്റ്റന്റ് സൂര്യാ മാഡത്തെ വിളിച്ചു. സൂര്യ മാഡത്തിന്റെ താഴെയുള്‌ല ഉദ്യോഗസ്ഥരോട് പറഞ്ഞ് അവർ ഡോക്ടറെ വിട്ടു. അവർ വന്നപ്പോഴേക്കും ഞാൻ ആശുപത്രിയിൽ പോയി. അപ്പ മരിച്ചതിന് ശേഷം മൂന്ന് വർഷമായി താനാണ് പശുക്കളെ നോക്കുന്നതെന്നും മാത്യൂ പറഞ്ഞു.

ജയറാമേട്ടൻ അഞ്ച് ലക്ഷം രൂപ തന്നു, മമ്മൂക്ക ഒരു ലക്ഷവും പൃഥ്വിരാജ് സാർ രണ്ട് ലക്ഷം രൂപ തന്നു. സന്തോഷമായി എന്ന് പറയാൻ പറ്റില്ല, സ്‌നേഹിച്ച് വളർത്തിയതല്ലേ പോയത് അത് ഓർക്കുമ്പോൾ സങ്കടമാണ്, മാത്യൂ പറഞ്ഞു. ആറരയ്ക്ക് ആണ് പശുവിനെ കറക്കാറുള്ളതെന്ന് മാത്യൂ പറഞ്ഞു. കണ്ടത്തിൽ നിന്നും മുകളിൽ നിന്നുമാണ് പശുക്കൾക്ക് കൊടുക്കാൻ പുല്ല് വെട്ടാറുള്ളതെന്ന് മാത്യൂ പറഞ്ഞു.

അവിടെ അപ്പ മരിക്കുന്നതിന് മുമ്പ് അവിടെ ചാച്ചൻ കപ്പ നട്ടിരുന്നുവെന്നും അപ്പയുടെ മരണ ശേഷം ചാച്ചൻ അതൊക്കെ നിർത്തിയെന്നും അവിടെയാണ് ഇപ്പോൾ തീറ്റപ്പുല്ല് നട്ടിരിക്കുന്നതെന്നും മാത്യൂ പറഞ്ഞു. 9 പശുക്കളാണ് ഇനി ബാക്കിയുള്ളതെന്നും രണ്ടെണ്ണത്തിന്റെ അവസ്ഥ ഗുരുതരമാണെന്നും മാത്യു പറഞ്ഞു.

സംഭവം അറിഞ്ഞതിന് പിന്നാലെ മാത്യുവിനെ സഹായിക്കാനായി അബ്രഹാം ഓസ് ലർ എന്ന സിനുമയുടെ പ്രൊമോ ലോഞ്ച് മാറ്റി വെച്ച് ആ തുക
മാത്യുവിന് നൽകാൻ നടൻ ജയറാമും അണിയറപ്രവർത്തകരും തീരുമാനിച്ചു. ഇതിന് പിന്നാലെ പൃഥ്വി രാജും മമ്മൂട്ടിയും സഹായവുമായി എത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+