ഈ അമ്മ ഇനി എങ്ങനെ ജീവിയ്ക്കും, 'ഒരു മകനെ രക്ഷിയ്ക്കാന്‍ ബലികൊടുത്തത് 2 ജീവന്‍', കാണൂ
മൂന്നാര്‍: പിഞ്ച് കുട്ടികളുമായി ചെക് ഡാമില്‍ വീണ യുവതിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കുട്ടികളില്‍ ഒരാളെ കാണാതായി. ഒരാളുടെ മൃതദേഹം കണ്ടുകിട്ടി. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാരെപ്പോലും സങ്കടത്തിലാഴ്ത്തിയ സംഭവങ്ങളാണ് നടന്നത്. രണ്ടര വയസും, ആറ് മാസവും വീതം പ്രായമുള്ള ആണ്‍മക്കളേയും കൊണ്ടാണ് യുവതി ഡാമിലേയ്ക്ക് വീണത്. ആത്മഹത്യ ശ്രമാണെന്നാണ് പൊലീസ് നിഗമനം.
സൂര്യനെല്ലി എസ്റ്റേറ്റില്‍ മുത്തയ്യയുടെ ഭാര്യ മുത്തു സെല്‍വി (23) ആണ് രണ്ടര വയസുള്ള മകന്‍ പ്രാണേഷ് ആറ് മാസം പ്രായമുള്ള പ്രണീത് എന്നിവരുമായി വീടിന് സമീപത്തെ ചെക്ഡാമില്‍ വീണത്. യുവതിയെ രക്ഷിച്ചെങ്കിലും കുട്ടികളെ രക്ഷിയ്ക്കാനായില്ല. ഇളയകുട്ടിയുടെ മൃതദേഹം കണ്ടെത്താനായി. മൂത്ത കുട്ടിയെ ഇതുവരേയും കണ്ടെത്താനായിട്ടില്ല...

യുവതിയും കുട്ടികളും
രണ്ട് ആണ്‍മക്കളുമായാണ് യുവതി ചെക് ഡാമില്‍ വീണത്. ആത്മഹത്യ ശ്രമമാണ് യുവതിയുടേതെന്നാണ് പൊലീസ് പറയുന്നത്.

കരച്ചില്‍
യുവതിയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് ഡാമില്‍ നിന്ന് ഇവരെ രക്ഷിച്ചത്

മരണം
ആറ് മാസം പ്രായമുള്ള ഇളയകുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൂത്ത കുട്ടിയ്ക്കായുള്ള തിരച്ചില്‍ ഫയര്‍ ഫോഴ്‌സും നാട്ടുകാരും നടത്തുകയാണ്

യുവതി പറയുന്നത്
മൂത്ത കുട്ടി കാല്‍ വഴുതി ഡാമില്‍ വീണതാണെന്നും രക്ഷപ്പെടുത്താന്‍ ഇളയകുട്ടിയുമായി ഇറങ്ങിയപ്പോള്‍ കാല്‍വഴുതി അപകടത്തില്‍ പെട്ടതാണെന്നും യുവതി പറയുന്നു. എന്നാല്‍ ഇത് മുഖവിലയ്‌ക്കെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ശാന്തന്‍പാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു












Click it and Unblock the Notifications