Get Updates
Get notified of breaking news, exclusive insights, and must-see stories!

'1098' തുണയായി! പത്താംക്ലാസുകാരിയും സുഹൃത്തുക്കളും ശൈശവ വിവാഹത്തില്‍ നിന്ന് രക്ഷപ്പെട്ടു!

വിവാഹം നടത്താനൊരുങ്ങുന്നതറിഞ്ഞ് ചൈല്‍ഡ് ലൈനിന്റെ ടോള്‍ഫ്രീ നമ്പരായ 1098ലേക്ക് പെണ്‍കുട്ടി വിളിക്കുകയായിരുന്നു.

മലപ്പുറം: പത്താം ക്ലാസുകാരിയെ വിവാഹം കഴിപ്പിക്കാനുള്ള മാതാ പിതാക്കളുടെ ശ്രമം പാളി. മലപ്പുറം കരുവാരക്കുണ്ടിലാണ് സംഭവം. വിവാഹം നടത്താനൊരുങ്ങുന്നതറിഞ്ഞ് ചൈല്‍ഡ് ലൈനിന്റെ ടോള്‍ഫ്രീ നമ്പരായ 1098ലേക്ക് പെണ്‍കുട്ടി വിളിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി ഇക്കാര്യം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചത്. പരീക്ഷ കഴിഞ്ഞാല്‍ മാതാപിതാക്കള്‍ തന്റെ വിവാഹം നടത്തുമെന്നും രക്ഷിക്കണമെന്നുമായിരുന്നു പെണ്‍കുട്ടിയുടെ ആവശ്യം. തന്റെ കുട്ടുകാരികളായ പത്താം ക്ലാസിലും പ്ലസ് വണ്ണിലും പഠിക്കുന്ന കുട്ടികളുടെ വിവാഹം നടത്താനും ഒരുങ്ങുന്നുണ്ടെന്ന് പെണ്‍കുട്ടി അറിയിച്ചു.

child marriage

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സമയോചിത ഇടപെടലിലൂടെ പത്തോളം ശൈശവ വിവാഹങ്ങള്‍ തടയാനായി. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് വിവാഹം നടത്തുന്നത് നിയമ വിധേയമല്ലെന്ന് അറിഞ്ഞിട്ടും രക്ഷിതാക്കള്‍ വിവാഹം നടത്താന്‍ ഒരുങ്ങുകയായിരുന്നുവെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. 18 വയസ് തികയാത്ത പെണ്‍കുട്ടികള്‍ക്ക് വിവാഹ മാര്‍ക്കറ്റില്‍ ആവശ്യക്കാര്‍ അധികമാണെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+