കേരളത്തില്‍ വീണ്ടും ശൈശവ വിവാഹം... അമ്മയുടെ ആത്മഹത്യാഭീഷണിയില്‍ പെണ്‍കുട്ടി വഴങ്ങി
തൊടുപുഴ: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ശൈശവ വിവാഹ വാര്‍ത്തകള്‍ വരുമ്പോള്‍ മലയാളികള്‍ പുച്ഛിക്കാറുണ്ട്. എന്നാല്‍ മലപ്പുറം അടക്കമുള്ള പല സ്ഥലങ്ങളിലും പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് വിവാഹം കഴിച്ചയപ്പിയ്ക്കുന്ന പതിവ് ഇപ്പോഴും ഉണ്ട്.
മലപ്പുറത്ത് നിന്നല്ല ഈ വാര്‍ത്ത, തൊടുപുഴയില്‍ നിന്നാണ്. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹിതയാകേണ്ടിവന്ന പെണ്‍കുട്ടി ഒടുവില്‍ ശിശുക്ഷേമസമിതിയുടെ മുന്നില്‍ നീതി തേടി എത്തിയിരിക്കുകയാണ്.
പിതാവ് ഉപേക്ഷിച്ച പെണ്‍കുട്ടിയെ രണ്ടാനച്ഛന്റെ ബന്ധു ആണ് വിവാഹം കഴിച്ചത്. അമ്മ ആത്മഹത്യാഭീഷണി മുഴക്കി പെണ്‍കുട്ടിയെ വിവാഹത്തിന് നിര്‍ബന്ധിയ്ക്കുകയായിരുന്നു.

പതിനാലര വയസ്സ്
പതിനാലര വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയാണ് വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹിതയായത്. ഒടുവില്‍ പെണ്‍കുട്ടി തന്നെയാണ് പരാതിയുമായി ശിശുക്ഷേമ സമതിയുടെ മുന്നില്‍ എത്തിയത്.

വിവാഹം കഴിച്ചത്
പെണ്‍കുട്ടിയേയും അമ്മയേയും പിതാവ് നേരത്തേ ഉപേക്ഷിച്ച് പോയതാണ്. അമ്മ പിന്നീട് വീണ്ടും വിവാഹം കഴിച്ചു. രണ്ടാനച്ഛന്റെ ബന്ധുവാണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്.

മലപ്പുറത്ത്
പെണ്‍കുട്ടിയുടെ അമ്മയ്ക്ക് മലപ്പുറത്താണ് ജോലി. ഒമ്പതാം ക്ലാസ്സുവരെ പെണ്‍കുട്ടി പഠിച്ചതും അവിടെ ആയിരുന്നു. അതിന് ശേഷമാണ് തൊടുപുഴയിലേക്ക് കൊണ്ടുവന്നത്.

അമ്മയുടെ ഭീഷണി
അമ്മ ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് വിവാഹത്തിന് സമ്മതിച്ചത് എന്നാണ് പെണ്‍കുട്ടി നല്‍കിയിട്ടുള്ള മൊഴി. അധികം ആരേയും അറിയിക്കാതെയാണ് വിവാഹം നടത്തിയത്.

രക്ഷപ്പെടാന്‍
വിവാഹത്തിന് മുമ്പ് രക്ഷപ്പെടാന്‍ പെണ്‍കുട്ടിയ്ക്ക് അവസരം കിട്ടിയില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അമ്മയുടെ അടുത്ത് വന്നപ്പോള്‍ പെണ്‍കുട്ടി രക്ഷപ്പെടുക തന്നെ ചെയ്തു.

സുഹൃത്ത്
അമ്മക്കൊപ്പം മുമ്പ് താമസിച്ചിരുന്ന വീട്ടില്‍ കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി ഭര്‍ത്താവിനൊപ്പം എത്തിയത്. ഇവിടെ വച്ച് ഭര്‍ത്താവ് മദ്യപിച്ച് ബഹളമുണ്ടാക്കി. ഇതിനിടെ പെണ്‍കുട്ടി അവിടെ നിന്ന് രക്ഷപ്പെട്ട് ഒരുമിച്ച് പഠിച്ച ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് കടന്നു.

സഹായം
പെണ്‍കുട്ടി വിവരങ്ങള്‍ ധരിപ്പിച്ചതോടെ വാര്‍ഡ് കൗണ്‍സിലര്‍ അടക്കമുള്ളവര്‍ സഹായവുമായി രംഗത്തെത്തി. തുടര്‍ന്ന് ശിശുക്ഷേമ സമിതിക്കും പരാതി നല്തി.

പീഡിപ്പിക്കപ്പെട്ടിട്ടില്ല
തന്നെ ഭര്‍ത്താവ് ലൈംഗികമായോ ശാരീരികമായോ പീഡിപ്പിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications