കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് 18 തികയാത്ത പെണ്‍കുട്ടികളുടെ വിവാഹം... ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി ന്യൂസ് 18

  • By Desk
Google Oneindia Malayalam News

മലപ്പുറം: മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ശൈശവ വിവാഹങ്ങള്‍ കുറവാണെന്നാണ് റിപ്പോര്‍ട്ട്. ഒരുകാലത്ത് മലപ്പുറം ജില്ലയില്‍ വ്യാപകമായി പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് വിവാഹം കഴിപ്പിച്ച് അയച്ചിരുന്നു. എന്നാല്‍ മത, സാമൂഹിക, രാഷ്ട്രീയ സംഘടനകളുടെ സജീവമായ ഇടപെടലുകളിലൂടെ അത് കുറച്ച് കൊണ്ടുവരികയായിരുന്നു.

എന്നാല്‍ ഇപ്പോഴും അത് അവസാനിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ന്യൂസ് 18 കേരള പുറത്ത് വിട്ട വാര്‍ത്ത. 16 വയസ്സില്‍ വിവാഹിതയായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ അടക്കം ആണ് ന്യൂസ് 18 വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് സ്വന്തം താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി വിവാഹിതയായിരിക്കുന്നത്. തന്നെ വിവാഹിതരായ ഒരുപാട് കുട്ടികള്‍ ഉണ്ട് എന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുള്ളത്.

മലപ്പുറത്തെ സംഭവം

മലപ്പുറത്തെ സംഭവം

16 വയസ്സുള്ള മുസ്ലീം പെണ്‍കുട്ടിയാണ് വിവാഹിതയായിട്ടുള്ളത്. ഈ കുട്ടി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. വീട്ടിലേക്ക് വഴിയില്ലെന്നും അതുകൊണ്ട് നല്ല ഭര്‍ത്താവിനെ കിട്ടില്ലെന്നും പറഞ്ഞാണ് വീട്ടുകാര്‍ വിവാഹം നടത്തിയത് എന്നാണ് പെണ്‍കുട്ടി പറയുന്നത്.

 പഠിക്കാന്‍ ആഗ്രഹം

പഠിക്കാന്‍ ആഗ്രഹം

നഴ്‌സിങ് പഠിച്ച് ജോലി ചെയ്ത് കുടുംബം പുലര്‍ത്താന്‍ ആയിരുന്നു തന്റെ ആഗ്രഹം. എന്നാല്‍ അത് ഇനി നടക്കാന്‍ സാധ്യതയില്ലെന്നും പെണ്‍കുട്ടി പറയുന്നുണ്ട്. ഈ പ്രായത്തില്‍ വിവാഹിതയായതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ചും പെണ്‍കുട്ടി വെളിപ്പെടുത്തുന്നുണ്ട്.

ഔദ്യോഗികമല്ല

ഔദ്യോഗികമല്ല

എന്നാല്‍ ഇത്തരം വിവാഹങ്ങള്‍ ഔദ്യോഗികമായി പരസ്യപ്പെടുത്താറില്ല എന്നതാണ് സത്യം. പള്ളി കമ്മറ്റിയില്‍ ഇതിനായി പ്രത്യേകം രജിസ്റ്റര്‍ സൂക്ഷിക്കുന്നുണ്ട് എന്നും പെണ്‍കുട്ടി പറയുന്നുണ്ട്. വിവാഹം രഹസ്യമാക്കി വക്കാറാണ് പതിവ്. പ്രായപൂര്‍ത്തിയായാല്‍ ഔദ്യോഗികമായി വിവാഹം നടത്തുകയും ചെയ്യും.

കളിചിരികള്‍ ഇല്ല

കളിചിരികള്‍ ഇല്ല

വിവാഹശേഷം പഠിക്കാന്‍ കഴിയുന്നില്ലെന്നും പെണ്‍കുട്ടി വിഷമത്തോടെ പറയുന്നുണ്ട്. മറ്റുള്ള കുട്ടികളെ പോലെ കളിക്കാനും ചിരിക്കാനും പോലും കഴിയുന്നില്ല. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നതായും പെണ്‍കുട്ടി വെളിപ്പെടുത്തുന്നുണ്ട്.

പ്ലസ് വണ്‍ ആയിക്കഴിഞ്ഞാല്‍

പ്ലസ് വണ്‍ ആയിക്കഴിഞ്ഞാല്‍

പ്ലസ് വണ്‍ ആയിക്കഴിഞ്ഞാല്‍ പിന്നെ പെണ്‍കുട്ടികള്‍ കുട്ടികളല്ല എന്ന ഒരു തോന്നലാണ് സമൂഹത്തിന്. എന്നാല്‍ അങ്ങനെയല്ല, നമ്മുടെ ഉള്ളിലുള്ള കുട്ടിത്തം അപ്പോഴും ഉണ്ടാകും. അതെല്ലാം നഷ്ടപ്പെടുകയാണ് വിവാഹത്തിലൂടെ എന്നും പെണ്‍കുട്ടി പറയുന്നുണ്ട്.

കുറേ കരഞ്ഞു

കുറേ കരഞ്ഞു

കൂട്ടുകാര്‍ കാണാതെ ഒരുപാട് കരഞ്ഞിട്ടുണ്ട്. പരീക്ഷയ്ക്ക് പോലും ശരിക്ക് പഠിക്കാന്‍ പറ്റാറില്ല. ഭര്‍ത്താവ് സ്ഥിരമായി ഫോണ്‍ ചെയ്യാറുണ്ട്. പഠിക്കാന്‍ പറ്റാതെ വന്നപ്പോള്‍ ഒരുപാട് സങ്കടം വന്നിരുന്നു എന്നും പെണ്‍കുട്ടി പറയുന്നു.

ഒറ്റപ്പെട്ട സംഭവം അല്ല

ഒറ്റപ്പെട്ട സംഭവം അല്ല

ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ലെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ പെണ്‍കുട്ടിയുടെ തന്നെ സഹപാഠികളില്‍ പലരും ഇത്തരത്തില്‍ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് വിവാഹിതര്‍ ആയതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

English summary
Child Marriage in Malappuram District- News 18 Kerala report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X