Get Updates
Get notified of breaking news, exclusive insights, and must-see stories!

വധുവിന് 18 തികയാത്തതിനാല്‍ വരനൊപ്പം വിട്ടില്ല, ആദ്യരാത്രിയ്ക്കായി വരന്‍ 'കുട്ടിവധുവിനെ' മോഷ്ടിച്ചു

അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ ശൈശവ വിവാഹം നടന്നതായി റിപ്പോര്‍ട്ട്. 18വയസ് തികയാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംഭവത്തില്‍ ഇടപെട്ടപ്പോഴേയ്ക്കും പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍ വരനൊപ്പം കുട്ടിയെ വിടാതെ മാതാപിതാക്കളെ ഏല്‍പ്പിയ്ക്കാന്‍ ചൈല്‍ഡ് ലൈന് കഴിഞ്ഞു. വധുവില്ലാതെ വീട്ടിലേയ്ക്ക് മടങ്ങില്ലെന്ന് ശഠിച്ച വരന്‍ രാത്രിവരെ പെണ്‍കുട്ടിയുടെ വീട്ടില്‍ കാത്ത് നിന്ന് കൂട്ടിക്കൊണ്ട് പോയി.

അമ്പലപ്പുഴയില്‍ നടന്ന വിവാഹത്തിലാണ്‌ നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. അമ്പലപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടിയുടെ വിവാഹം ശനിയാഴ്ച രാവിലെ പത്തരയോടെയാണ് നടന്നത്. ഒരു സമുദായ സംഘടനയുടെ പുന്തലയിലെ പ്രാര്‍ത്ഥന ഹാളിലായിരുന്നു വിവാഹം. പുന്നപ്രയിലെ ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയ്ക്ക് 18വയസ് തികയാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ട്.

Bride

പ്ളസ്ടു പൂര്‍ത്തിയാക്കും മുന്‍പ് വീട്ടുകാര്‍ കുട്ടിയുടെ പഠിപ്പ് നിര്‍ത്തി നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിയ്ക്കുകയായിരുന്നു. കൊല്ലം സ്വദേശിയായ യുവാവുമായിട്ടാണ് വിവാഹം നടത്തിയത്. 18വയസ് തികയാത്തതിനാല്‍ വിവാഹത്തിന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി സമുദായ സംഘടനയുടെ ഹാളില്‍ വച്ച് വിവാഹം നടത്തുകയായിരുന്നു. വളരെ കുറച്ച് പേര്‍ മാത്രമേ വിവാഹത്തില്‍ പങ്കെടുത്തുള്ളൂ,

വിവരമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തിയപ്പോഴേയ്ക്കും കല്യാണം കഴിഞ്ഞിരുന്നു. കുട്ടിയ്ക്ക് 18വയസ് തികഞ്ഞെന്ന് വീട്ടുകാര്‍ വാദിച്ചു. എന്നാല്‍ വൈകുന്നേരത്തിന് മുന്‍പ് പ്രായം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ വീട്ടുകാര്‍ക്ക് കഴിയാതെ വന്നു.

തുടര്‍ന്ന് 18 വയസ് തികയുന്നത് വരെ കുട്ടി മാതാപിതാക്കള്‍ക്കൊപ്പം കഴിയട്ടേ എന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ വധുവില്ലാതെ വീട്ടിലേയ്ക്ക് പോകില്ലെന്ന് ശഠിച്ച വരന്‍ രാത്രി വധുവിനെ സ്വന്തം വീട്ടില്‍ നിന്നും കടത്തിക്കൊണ്ട് പോയി. മാതാപിതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസോ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോ തയ്യാറായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+