കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ കുഞ്ഞ് സിദ്ധാര്‍ത്ഥന്‍ അനുപമയുടെ കുട്ടിയോ? ഒരു വര്‍ഷം മുമ്പുള്ള പത്ര പരസ്യ്തതില്‍ പറയുന്നതിങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ ദത്തുനല്‍കുന്നതിനു മുന്നോടിയായി ശിശുക്ഷേമസമിതി നല്‍കിയ പത്രപ്പരസ്യം ലഭിച്ചു. ഒരു വര്‍ഷം മുമ്പ് മാതൃഭൂമി പത്ത്രതില്‍ അച്ചടിച്ചുവന്ന പരസ്യമാണ് ഇത് അനുപമയുടെ കുഞ്ഞാണോ എന്ന ചോദ്യത്തിലേക്കെത്തി നില്‍ക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 22-ന് രാത്രി 12.30-നു ലഭിച്ച ആണ്‍കുട്ടി എന്നാണ് പരസ്യത്തില്‍ കുഞ്ഞിനെപറ്റി പറയുന്നത്. സിദ്ധാര്‍ത്ഥന്‍ എന്നു പേരും പരസ്യത്തില്‍ സമിതി നല്‍കിയിട്ടുണ്ട്. അനുപമ കുഞ്ഞിനെ പ്രസവിച്ചത് ഒക്ടോബര്‍ 19-നായിരുന്നു. മൂന്നാം ദിവസം രാത്രി തന്റെ കുഞ്ഞിനെ എടുത്തുമാറ്റിയതായാണ് അനുപമയുടെ പരാതി. ഇതേദിവസംതന്നെ മറ്റൊരു കുഞ്ഞിനെയും ശിശുക്ഷേമസമിതിയില്‍ ലഭിച്ചിരുന്നു. എന്നാല്‍ ആകുഞ്ഞ് ദത്ത് പോയതിനാല്‍ കുഞ്ഞിന്റെ ഡിഎന്‍എ ഫലം പരിശോധിക്കാനായില്ല.

ph

ഹര്‍ദിക്കും ജിഗ്നേഷും രാഹുലിനെ കാണാനെത്തി, ഗുജറാത്തില്‍ അക്കാര്യം വേണം, ആവശ്യം ഇങ്ങനെഹര്‍ദിക്കും ജിഗ്നേഷും രാഹുലിനെ കാണാനെത്തി, ഗുജറാത്തില്‍ അക്കാര്യം വേണം, ആവശ്യം ഇങ്ങനെ

കുഞ്ഞിന്റെ രക്ഷാകര്‍തൃത്വവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടെങ്കില്‍ തെളിവുസഹിതം 30 ദിവസത്തിനകം ഹാജരാകണമെന്നാണ് പരസ്യത്തില്‍ പറയുന്നത്. ഇല്ലെങ്കില്‍ കുട്ടിക്ക് അവകാശികളാരുമില്ലെന്നു കണക്കാക്കുമെന്നും ദത്തുനല്‍കാന്‍ നടപടി സ്വീകരിക്കുമെന്നുമാണ് പരസ്യത്തിന്റെ ഉള്ളടക്കം. പരസ്യം താന്‍ കാണാതിരിക്കാന്‍ വീട്ടുകാര്‍ കരുതലെടുത്തിരുന്നുവെന്നാണ് അനുപമ പറഞ്ഞു. ഒരു വര്‍ഷമായി കുഞ്ഞിനേയും തേടി അലയുകയാണ് അനുപമ. പൊലീസിനും, വനിതാ കമ്മീഷനും, ഡിജിപിക്കും, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഉള്‍പ്പെടെ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് അനുപമ പറഞ്ഞു. സംഭവം ചര്‍ച്ചയായതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തും അന്വേഷിക്കാന്‍ തയ്യാറായതും. അനുപമയുടെ ഭര്‍ത്താവിനോടുള്ള വിരോധമാണ് കുഞ്ഞിനെ മാറ്റി നിര്‍ത്താന്‍ കാരണമെന്നാണ് അനുപമ പറയുന്നത്.

പ്രിയങ്ക ഗാന്ധിയും അഖിലേഷും ഒരു വിമാനത്തില്‍....ദില്ലി-ലഖ്‌നൗ യാത്ര, സഖ്യത്തിലേക്കുള്ള സൂചനപ്രിയങ്ക ഗാന്ധിയും അഖിലേഷും ഒരു വിമാനത്തില്‍....ദില്ലി-ലഖ്‌നൗ യാത്ര, സഖ്യത്തിലേക്കുള്ള സൂചന

എന്നാല്‍ അനുപമയുടെ അറിവോടെയാണ് കുഞ്ഞിനെ മാറ്റിയതെന്നും കുടുംബം നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ താന്‍ അറിഞ്ഞില്ലെന്നാണ് അനുപമ പറഞ്ഞത്. പൊലീസിലും വനിതാ കമ്മീഷനിലും വിശ്വാസമില്ലാത്തിനാല്‍ താന്‍ നാളെ മുതല്‍ നിരാഹാരം കിടക്കുിമെന്ന് അനുപമ നേരത്തെ പറഞ്ഞിരുന്നു. തന്റെ കുഞ്ഞിന് തനിക്ക് വേണമെന്നും അവന്‍ വളരേണ്ടത് എന്നോടൊപ്പമാണന്നും നേരത്തെ അനുപമ പറഞ്ഞിരുന്നു. അനുപമക്ക് പിന്തുണയുമായി സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ നിരവധി പേരാണ് രംഗത്ത് വന്നത്. കേസെടുത്ത പൊലീസ് ശിശുക്ഷേമ സമിതിയുടെ വിശദീകരണം തേടിയിരുന്നു. കുട്ടി ദത്ത് പോയതിനാല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന മറുപടിയാണ് ശിശുക്ഷേമ സമതി നിന്നും പൊലീസിന് ലഭിച്ച മറുപടി. അഡോപ്ഷന്‍ ഏജന്‍സി, അനുപമ പ്രസവിച്ച നെയ്യാര്‍ മെഡിസിറ്റി തുടങ്ങിയ ഇടങ്ങളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. കുട്ടിയുടെ ദത്ത് നടപടി പൂര്‍ത്തിയായി എന്നിരിക്കെ ഇനി സര്‍ക്കാരും പോലീസും എടുക്കുന്ന നടപടിക്കാണ് കേരളത്തിലെ ജനങ്ങളുള്‍പ്പെടെ കാത്തിരിക്കുന്നത്.

ബോളിവുഡിനെ ഞെട്ടിച്ച് താരപുത്രിമാരുടെ ഫോട്ടോഷൂട്ട്; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്

Recommended Video

cmsvideo
MG കോളേജിലെ AISF വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി SFI

English summary
child missing case; Newspaper ad from a year ago is out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X