Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനക്കേസൊതുക്കാന്‍ 5000 രൂപയുമായി മലപ്പുറത്തെ പൗരപ്രമുഖന്‍; പീഡിപ്പിച്ചത് 7 വയസ്സുകാരിയെ...

ബാലികയെ കുളിപ്പിക്കുന്നതിനിടയില്‍ ശരീരത്തില്‍ രക്തംകണ്ട മാതാവ് കാര്യമന്വേഷിച്ചപ്പോഴാണ് പീഡനവിവരം അറിഞ്ഞത്.

മലപ്പുറം: മലപ്പുറം പരവക്കലില്‍ ഏഴ് വയസ്സുകാരിയെ എഴുപത് വയസ്സുകാരന്‍ ഉപദ്രവിച്ചതായി പരാതി. പള്ളിക്കമ്മറ്റി അംഗം കമ്മാലിക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് 5000 രൂപ കൊടുത്ത് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പോക്‌സോ വകുപ്പ് ചേര്‍ത്ത് കേസെടുത്തെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

പോലീസ് കാര്യമായ അന്വേഷണം നടത്തുന്നില്ലെന്നും ആരോപണമുണ്ട്. ബാലികയെ കുളിപ്പിക്കുന്നതിനിടയില്‍ ശരീരത്തില്‍ രക്തംകണ്ട മാതാവ് കാര്യമന്വേഷിച്ചപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. പേരകുട്ടികളുമായി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. കേസൊതുക്കാന്‍ 5000 രൂപയുമായി പ്രതി എത്തുകയായിരുന്നു. എന്നാല്‍ ബാലികയുടെ അമ്മ പൊട്ട്ി കരഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

അകത്തേക്ക് വിളിച്ച് കൊണ്ടുപോയി

അകത്തേക്ക് വിളിച്ച് കൊണ്ടുപോയി

സമപ്രായക്കാരുമായി പ്രതിയുടെ വീട്ടുമുറ്റത്ത് പെണ്‍കുട്ടി കളിക്കാന്‍ പോകാറുണ്ട്. മുറ്റത്ത് കളിക്കുന്നതിനിടെ പ്രതി കുട്ടിയെ അകത്തേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

 ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍

കഴിഞ്ഞ ചൊവ്വാഴ്ച ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ കൗണ്‍സിലിംങിന് വിധേയമാക്കിയതോടെ പ്രതിയുടെ ലൈംഗീക വൈകൃതങ്ങള്‍ വ്യക്തമായി.

 നിയമനടപടി

നിയമനടപടി

പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നിയമനടപടികള്‍ക്ക് ഒരുങ്ങുന്നതറിഞ്ഞ പ്രതി കേസില്ലാതാക്കാന്‍ ചൈല്‍ഡ് ലൈനിലും പോലീസിസും സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

 കേസൊതുക്കാന്‍

കേസൊതുക്കാന്‍

കേസൊതുക്കി തീര്‍ക്കാന്‍ പ്രതിയും ഭാര്യയും കുട്ടിയുടെ വീട്ടിലെത്തി പണം കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ വീട്ടുകാര്‍ പൊട്ടിത്തെറിച്ച് പണം വാങ്ങാതെ ഇറക്കി വിടുകായിരുന്നു.

 സഹായ വാഗ്ദാനങ്ങള്‍

സഹായ വാഗ്ദാനങ്ങള്‍

കഴിഞ്ഞ ദിവസം സിപിഎം നേതാക്കള്‍ കുട്ടിയുടെ വീട് സന്ദര്‍ശിച്ച് സഹായ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+