കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞ് മരിച്ചത് അറിഞ്ഞിട്ടും കൂസലില്ലാതെ അരുൺ, ആട്ടിറച്ചിയും കൂട്ടി ജയിലിൽ മൃഷ്ടാന്ന ഭോജനം

Google Oneindia Malayalam News

തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട ഏഴുവയസുകാരന്‍ കേരളത്തിന്റെ മനസ്സിലെ ഉണങ്ങാത്ത മുറിവായി മാറിയിരിക്കുകയാണ്. ഒരു നാട് മുഴുവന്‍ ആ കുഞ്ഞിനെ ഓര്‍ത്ത് വേദനിക്കുമ്പോഴും അവനെ കൊലയ്ക്ക് കൊടുത്ത പ്രതി അരുണിന് കുറ്റബോധത്തിന്റെ ഒരു ലാഞ്ചന പോലുമില്ല.

രാഹുൽ ഗാന്ധിയെ വീഴ്ത്താൻ വൻ പെൺപട! അമേഠിയിൽ നിന്ന് ആയിരം സ്ത്രീകൾ വയനാട്ടിലേക്ക്!രാഹുൽ ഗാന്ധിയെ വീഴ്ത്താൻ വൻ പെൺപട! അമേഠിയിൽ നിന്ന് ആയിരം സ്ത്രീകൾ വയനാട്ടിലേക്ക്!

പത്തോളം ദിവസമായി ചികിത്സയില്‍ ആയിരുന്ന കുഞ്ഞ് ശനിയാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ കുട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞിട്ടും അരുണിന് ഒരു കൂസലും ഇല്ലായിരുന്നു. മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിക്കൊടുവില്‍ ഇന്നലെയാണ് മുട്ടം ജില്ലാ ജയിലില്‍ അരുണിനെ എത്തിച്ചത്.

child

ജയിലില്‍ എത്തിയപ്പോള്‍ കുട്ടി മരിച്ച വിവരം പോലീസ് ഉദ്യോഗസ്ഥര്‍ അരുണിനെ അറിയിച്ചു. എന്നാല്‍ അരുണില്‍ ഒരു വിധത്തിലുളള ഭാവമാറ്റവും ഉണ്ടായില്ല. എന്ന് മാത്രമല്ല ഉച്ചയ്ക്ക് ജയിലില്‍ ആട്ടിറച്ചി കൂട്ടി സുഭിക്ഷമായി ഊണ് കഴിക്കുക കൂടി ചെയ്തു ഇയാള്‍. കുട്ടി മരിച്ചതോടെ ഇയാള്‍ക്കെതിരെ കൊലക്കുറ്റം അടക്കം ഉള്‍പ്പെടുത്തി കേസെടുക്കും.

തൃശൂരിൽ ബിജെപിക്ക് ഞെട്ടൽ, സുരേഷ് ഗോപി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ!തൃശൂരിൽ ബിജെപിക്ക് ഞെട്ടൽ, സുരേഷ് ഗോപി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ!

നിലവില്‍ കുട്ടിയെ കൊലപ്പെടുത്താനുളള ശ്രമം, ആക്രമണം. ഭീഷണിപ്പെടുത്തല്‍, അടക്കമുളള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല. അതേസമയം അമ്മ ഈ കേസില്‍ പ്രധാന സാക്ഷിയായേക്കും. കൊല്ലപ്പെട്ട ഏഴു വയസ്സുകാരന്റെ അനുജനായ നാല് വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ചതിന് അരുണിന് എതിരെ പോക്‌സോ പ്രകാരവും കേസെടുത്തിട്ടുണ്ട്.

English summary
Child Murder at Thodupuzha, culprit Arun has no guilty feelings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X