കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിനീഷിന്റെ വീട്ടിൽ ബാലാവകാശ കമ്മീഷൻ.. ഭാര്യയേയും കുഞ്ഞിനേയും പുറത്ത് വിട്ട് ഇഡി.. അത്യന്തം നാടകീയത

Google Oneindia Malayalam News

തിരുവനന്തപുരം; ബിനീഷ് കോടിയേരിയുടെ വീട്ടിൽ അരങ്ങേറുന്നത് അത്യന്തം നാടകീയ രംഗങ്ങൾ. വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ ബിനീഷിന്റെ ഭാര്യയേയും കുഞ്ഞിനേയും തടഞ്ഞ് വെച്ചിരിക്കുകയാണെന്ന് ബന്ധുക്കൾ ആരോപിച്ചിരു്നു. വീടിന് മുന്നിൽ ഇവർ പ്രതിഷേധം കടുപ്പിച്ചതോടെ സംസ്ഥാന ബാലാവകാശ കമ്മീഷനും സ്ഥലത്തെത്തി.രണ്ടര വയസ് പ്രായമുള്ള കുഞ്ഞിനെ നിയമവിരുദ്ധമായി തടവിൽ വെച്ചിരിക്കുകയാണെന്ന് ബന്ധുക്കൾ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷൻ എത്തിയത്.

ഇന്ന് രാവിലെയോടെയാണ് കാര്യങ്ങൾ വഷളായത്. ബിനീഷിന്റെ വീട്ടിലെത്തി ഭാര്യയേയും കുഞ്ഞിനേയും കാണാൻ അനുവദിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് ഇഡി ഉദ്യോഗസ്ഥർ തയ്യാറായില്ല. ഇതോടെ ബന്ധുക്കൾ വീടിന് പുറത്ത് പ്രതിഷേധിക്കുകയായിരുന്നു. വീട്ടുകാരെ ഇഡി തടങ്കലിൽ ആക്കിയിരിക്കുകയാണെന്ന് ബന്ധുക്കൾ ആരോപിച്ചു. അതേസമയം എന്തുവന്നാലും ബന്ധുക്കളെ കടത്തിവിടില്ലെന്ന നിലപാടിയിരുന്നു ഇഡി ഉദ്യോഗസ്ഥർ.

bineesh kodiyeri home

ഇതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരോട് കുട്ടിയെ പുറത്തുവിടണമെന്ന് ബന്ധുക്കൾ നിർബന്ധം പിടിച്ചത്. പിന്നാലെ ബാലാവകാശ കമ്മീഷനിൽ പരാതിപ്പെടുകായയിരുന്നു. തുടർന്ന് കമ്മീഷൻ അധ്യക്ഷൻ കെവി മനോജ് കുമാർ ഇഡിയോട് സംസാരിച്ചെങ്കിലും അദ്ദേഹത്തേയും ഉദ്യോഗസ്ഥർ തടയുകയായിരുന്നു.ഇതോടെ കുട്ടിയെ പുറത്തുവിടണമെന്ന് കമ്മീഷൻ ഉദ്യോഗസ്ഥരോട് രേഖാമൂലം ആവശ്യപ്പെട്ടു.

തുടർന്ന് ബിനീഷിന്റെ ഭാര്യയും കുഞ്ഞും ഭാര്യമാതാവും പുറത്തെത്തി ബന്ധുക്കളെ കണ്ടു. രേഖകളിൽ ഒപ്പിടാൻ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തുകയാണെന്ന് ഭാര്യ മാതാവ് ആരോപിച്ചു.വീട്ടിൽ നിന്ന് കണ്ടെടുത്തെന്ന് പറയുന്ന രേഖകളെ കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നും ഇവർ പറഞ്ഞു.
കൊന്നാലും ഇഡി പറയുന്ന രേഖകകളിൽ ഒപ്പിടാനാകില്ലെന്നും അവർ പറഞ്ഞു.

Recommended Video

cmsvideo
Breaking;ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇഡി പരിശോധന

വീട്ടിൽ നിന്ന് അനൂപിന്റെ ക്രഡിറ്റ് കാർഡ് ഉൾപ്പെടെയുള്ളവ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇഡി സംഘം അറിയച്ചത്. എന്നാൽ ഇത് ഇഡി ഉദ്യോഗസ്ഥർ കൊണ്ടുവെച്ചതാണെന്ന് കുടുംബത്തിന്റെ ആരോപണം.ഗുരുതര ആരോപണമാണ് ബിനീഷിന്റെ ഭാര്യ ഇഡി ഉദ്യോഗസ്ഥർക്കെതിരെ ഉയർത്തിയിരിക്കുന്നത്.

24 മണിക്കൂറിലേറെയാണ് ബിനീഷിന്റെ വീട്ടിൽ ഇഡി സംഘം പരിശോധന നടത്തിയത്. രാത്രിയോടെ റെയ്ഡ് അവസാനിച്ചിരുന്നുവെങ്കിലും കണ്ടെടുത്ത രേഖകളും മറ്റും രേഖപ്പെടുത്തിയ മഹ്സർ ഒപ്പിടാൻ ബിനീഷിന്റെ ഭാര്യ സമ്മതിച്ചില്ല. ഇതോടെ മഹ്സറിൽ ഒപ്പിടിക്കാതെ മടങ്ങില്ലെന്ന് വ്യക്തമാക്കി ഇഡി ഉദ്യോഗസ്ഥർ വീട്ടിൽ തന്നെ തുടരുകയായിരുന്നു.

English summary
child rights commision reaches bineesh kodiyeri's home; ED allowed family to meet relatives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X