'കുട്ടികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല': ബാലാവകാശക്കമ്മീഷൻ
തിരുവനന്തപുരം: കുട്ടികളുടെ മൊബൈൽഫോൺ ഉപയോഗത്തെക്കുറിച്ച് പലതരത്തിലുള്ള വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. പ്രത്യേകിച്ച് സ്കൂളുകളിൽഫോൺ ഉപയോഗിക്കുന്നതിനെതിരെയാണ് വ്യാപകമായ വിമർശനം ഉയർന്നുവന്നിരുന്നത്. വിദ്യാർത്ഥികൾ ക്ലാസിൽ മൊബൈൽഫോൺ കൊണ്ടുവരുന്നണ്ടോ എന്നറിയാൻ പലപ്പോഴും സ്കൂളുകളിൽ പരിശോധന നടത്താറുണ്ട്.
പരിശോധനയിൽ ഫോൺ കിട്ടിയാൽ അത് പിടിച്ചു വെയ്ക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ അധ്യാപകർ നടത്തുന്ന പരിശോധനയ്ക്കെതിരേയും വിമർശനം ഉയരാറുണ്ട്. കുട്ടികളോട് വളരെ മോശമായിട്ടാണ് പെരുമാറാറുള്ളതെന്ന തരത്തിലാണ് വിമർശനം ഉയർന്നുവരാറുള്ളത്...ഇപ്പോൾ കുട്ടികൾ സ്കൂളിൽ ഫോൺ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ട നിരീക്ഷണം നടത്തിയിരിക്കുകയാണ് ബാലാവകാശ കമ്മീഷൻ.

പ്രത്യേക ആവശ്യങ്ങൾക്കായി രക്ഷിതാക്കളുടെ അറിവോടെ സ്‌കൂളുകളിൽ കുട്ടികൾ മൊബൈൽഫോൺ കൊണ്ടുവന്നാൽ സ്‌കൂൾസമയം കഴിയും വരെ സ്വിച്ച് ഓഫ് ആക്കി സൂക്ഷിക്കാൻ സൗകര്യം ഒരുക്കണം എന്ന് ബാലാവകാശ കമ്മീഷൻ. കുട്ടികൾ സ്‌കൂളുകളിൽ മൊബൈൽഫോൺ ഉപയോഗിക്കേണ്ടതില്ല എന്നാണ് കമ്മീഷന്റെ നിലപാട്. എന്നാൽ കുട്ടികളുടെ അന്തസ്സിനും ആത്മാഭിമാനത്തിലും ക്ഷതമുണ്ടാകും വിധമുള്ള ദേഹ, ബാഗ് പരിശോധന നടത്തുന്നത് കർശനമായി ഒഴിവാക്കണം.
മൂത്രമൊഴിച്ച ശേഷം അയാൾ യാത്രക്കാരിയോട് പറഞ്ഞത് ഇങ്ങനെ..വിമാനത്തിൽ അന്ന് നടന്ന സംഭവങ്ങൾ പുറത്ത്
കേവലനിരോധനമല്ല, സാമൂഹികമാധ്യമസാക്ഷരത ആർജിക്കാനുള്ള അവസരങ്ങൾ ബോധപൂർവം കുട്ടികൾക്ക് നൽകുകയാണ് വേണ്ടത്. കുട്ടികൾ മൊബൈൽഫോൺ ഉപയോഗിച്ചാൽ ആകാശം ഇടിഞ്ഞുവീഴുകയോ ഭൂമി നെടുകെ പിളരുകയോ ഇല്ലെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു.
വടകര പുതുപ്പണം സ്വദേശി ഷാജി പി.യുടെ പരാതിയിലാണ് കമ്മീഷൻ അധ്യക്ഷൻ കെ.വി. മനോജ് കുമാർ, അഗംങ്ങളായ ബി. ബബിത, റെനി ആന്റണി എന്നിവരടങ്ങുന്ന ഫുൾബെഞ്ചിന്റെ ഉത്തരവ്. ഷാജിയുടെ മകൻ രക്ഷിതാക്കളുടെ അറിവോടെ സ്‌കൂളിൽ കൊണ്ടുപോയ മൊബൈൽഫോൺ സ്‌കൂൾ അധികൃതർ പിടിച്ചെടുത്തിരുന്നു. ചികിത്സാ വിവരങ്ങൾ അടക്കമുണ്ടായിരുന്ന ഫോൺ വിട്ടുകിട്ടുന്നതിനായാണ് കമ്മീഷനെ സമീപിച്ചത്.
ഫോൺ മൂന്നുദിവസത്തിനകം വിട്ടുനൽകാൻ കമ്മീഷൻ നിർദേശിച്ചു. അധ്യാപകരും വിദ്യാർഥികളും മൊബൈൽഫോൺ സ്‌കൂളിൽ കൊണ്ടുവന്നാൽ കണ്ടുകെട്ടുന്നതിനും ലേലംവിളിച്ച് പി.ടി.എ. ഫണ്ടിലേക്ക് മുതൽകൂട്ടാമെന്നും 2010-ൽ പൊതുവിദ്യാഭ്യാസവകുപ്പ് സർക്കുലർ ഇറക്കിയിരുന്നു.












Click it and Unblock the Notifications