കോഴിക്കോട്:വീട്ടുകാര്‍ നിസ്ക്കരിയ്ക്കുന്പോള്‍ തെരുവ് നായ വീട്ടില്‍ കയറി പിഞ്ച് കുഞ്ഞിനെ കടിച്ച് കീറി
കോഴിക്കോട്:പിഞ്ച് കുഞ്ഞിനെ വീട്ടില്‍ കയറി കടിച്ച് കീറി തെരുവ് നായയുടെ ആക്രമണം. കോഴിക്കോട് ഇരിങ്ങല്ലൂര്‍ എളവന അഷ്‌റഫ്-ഷവാനിയ ദമ്പതിമാരുടെ ഇളയമകന്‍ അഹമ്മദ് ഐദീനാണ് (രണ്ടര) നായയുടെ കടിയേറ്റത്.
വീട്ടിനുള്ളില്‍ കയറിയാണ് തെരുവ് നായ കുഞ്ഞിനെ കടിച്ച് പരിക്കേല്‍പ്പിച്ചത്. വരാന്തയില്‍ കളിയ്ക്കുകയായിരുന്നു കുഞ്ഞ്. കുട്ടിയുടെ അമ്മയൊഴികെ വീട്ടിലെല്ലാവരും നിസ്‌ക്കാരത്തിന് പോയ സമയത്താണ് കുട്ടിയെ നായ കടിയ്ക്കുന്നത്.

കുട്ടിയുടെ ചുണ്ടിനാണ് കടിയേറ്റത്. കരച്ചില്‍ കേട്ട് ഓടിയെത്തിയ ഷവാനിയ നായയെ ആട്ടിയോടിച്ചാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. നായ ഇവര്‍ക്ക് നേരേയും കുരച്ച് ചാടിയെങ്കിലും കടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. കടിയേറ്റ ഐദീനെ മെഡിക്കല്‍ കൊളെജില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
സംസ്ഥാനത്ത് പല ഭാഗങ്ങളിലും തെരുവ് നായയുടെ ശല്യം രൂക്ഷമാണ്. പലപ്പോഴും കുട്ടികളാണ് നായയുടെ ആക്രമണത്തിന് ഇരയാകുന്നത്. ഫലപ്രദമായ മാര്‍ഗങ്ങളൊന്നും തന്നെ തെരുവ് നായ ശല്യത്തിനെതിരെ സ്വീകരിച്ചിട്ടില്ല.


Click it and Unblock the Notifications