കുട്ടിക്കടത്ത് സിബിഐ അന്വേഷണം ഉചിതം: കോടതി

സിബിഐ അന്വേഷണം ഉചിതമാണെന്ന് പറഞ്ഞ കോടതി പിന്നീട് സിബിഐ അന്വേഷണമാണ് വേണ്ടതെന്ന് പറഞ്ഞു. ഇക്കാര്യത്തില്‍ സമര്‍പ്പിയ്ക്കപ്പെട്ട ഹര്‍ജികളുടെ തുടര്‍ നടപടികള്‍ ഹൈക്കോടതി തിങ്കളാഴ്ചത്തേയ്ക്ക മാറ്റി.
അന്യ സംസ്ഥാനത്ത് നിന്ന് കേരളത്തില്‍ കുട്ടികളെ എത്തിച്ച സംഭവത്തില്‍ മുന്‍പ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിശ്വസനീയമല്ലെന്നും കേസിലുള്‍പ്പെട്ട ഉന്നതരെ രക്ഷിയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിയ്ക്കുകയല്ല വേണ്ടതെന്നും കോടതി നിരീക്ഷിച്ചിരുന്നു.
കേസിലുള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിയ്ക്കണമെന്നും സര്‍ക്കാര്‍ നടപടികള്‍ തൃപ്തികരമല്ലെന്നും കോടതി വിലയിരുത്തിയിരുന്നു. സംഭവം സര്‍ക്കരിന്റെ പ്രതിച്ഛായ തകര്‍ത്തെന്നും കോടതി അഭിപ്രായപ്പെട്ടു












Click it and Unblock the Notifications