കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗ്നശരീരത്തില്‍ ചിത്രംവരപ്പിക്കല്‍; രഹ്ന ഫാത്തിമക്കെതിരെ ക്രിമിനല്‍ കേസെടുത്തു, കമ്മീഷന്‍ ഇടപെട്ടു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കുട്ടികളെ കൊണ്ട് നഗ്നശരീരത്തില്‍ ചിത്രം വരപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. ചിത്രം വരപ്പിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതാണ് രഹ്ന ഫാത്തിമയ്ക്ക് വിനയായത്. പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമായിരിക്കും നടപടി. ഈ വകുപ്പ് പ്രകാരം നടപടിയെടുക്കേണ്ടത് അനിവാര്യമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

Re

Recommended Video

cmsvideo
രഹ്ന ഫാത്തിമയ്ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് | Oneindia Malayalam

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സംഭവം അന്വേഷിക്കണം. പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യാന്‍ സൈബര്‍ സെല്‍ നടപടിയെയുക്കണം. വീഡിയോയിലെ കുട്ടികളുടെ ജീവിത സാഹചര്യം എന്താണെന്ന് അന്വേഷിക്കണം. ഇക്കാര്യം പരിശോധിച്ച് പത്തനംതിട്ട ജില്ലാ ശിശു ക്ഷേമസമിതി പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ അംഗം കെ നസീര്‍ വ്യക്തമാക്കി.

നേപ്പാളിനെ വിഴുങ്ങി ചൈന; നദികള്‍ വഴിതിരിച്ചുവിട്ടു... ഒരു രാജ്യം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നുനേപ്പാളിനെ വിഴുങ്ങി ചൈന; നദികള്‍ വഴിതിരിച്ചുവിട്ടു... ഒരു രാജ്യം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു

നഗ്നശരീരം പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാന്‍ വിട്ടുനല്‍കിയതാണ് വിവാദമായത്. മാത്രമല്ല ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ മാനസിക നില തകരാറിലാകാന്‍ കാരണമാകുന്ന പ്രവര്‍ത്തനമാണിതെന്ന് മനശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഈ വിഷയത്തില്‍ രഹ്ന ഫാത്തിമക്കെതിരെ തിരുവല്ല പോലീസ് കേസെടുത്തിട്ടുണ്ട്. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്‌റി എവി അരുണ്‍ പ്രകാശിന്റെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

കോണ്‍ഗ്രസിന്റെ മുനയൊടിച്ച് ബിജെപി; 4 എംഎല്‍എമാരെ ദില്ലിയിലേക്ക് പറത്തി, നേതാവിന് വിലങ്ങ് വീഴുംകോണ്‍ഗ്രസിന്റെ മുനയൊടിച്ച് ബിജെപി; 4 എംഎല്‍എമാരെ ദില്ലിയിലേക്ക് പറത്തി, നേതാവിന് വിലങ്ങ് വീഴും

സംഭവത്തില്‍ രഹ്ന ഫാത്തിമക്കെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്. അവരെ പിന്തുണച്ചും ചിലര്‍ രംഗത്തുവന്നിട്ടുണ്ട്.

English summary
Child Welfare Commission directs to register case against Rehana Fathima
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X