കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്സ് ആപ്പിനും 'സിങ്കത്തിന്റെ' സമയ പരിധി... വെറും 20 മിനിട്ട് നോക്കിയാൽ മതിയെന്ന്

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് സമയ പരിധി നിശ്ചയിക്കണമെന്ന് ഋഷിരാജ് സിംഗ്. 20 മിനിട്ടില്‍ കൂടുതല്‍ സമയം കുട്ടികളെ വാട്സാപ് ഉപയോഗിക്കാന്‍ അനുവദിക്കരുത്.

  • By Nihara
Google Oneindia Malayalam News

തൃശ്ശൂര്‍: കുട്ടികള്‍ വാട്‌സാപ് ഉപയോഗിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു. വാട്‌സാപ്, ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് നിശ്ചിത സമയം നല്‍കിയാല്‍ മതി. 20 മിനിറ്റില്‍ കൂടുതല്‍ സമയം വാട്‌സാപില്‍ ചെലവഴിക്കാന്‍ കുട്ടികളെ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

നിയമം നടപ്പാക്കുന്നതിലെ കാര്‍ക്കശ്യം കാരണം ഏറെ ശ്രദ്ധേയനായ ഋഷിരാജ് സിംഗിന്റെ പ്രസ്താവനകള്‍ ഇടയ്ക്ക് വിവാദം സൃഷ്ടിക്കാറുണ്ട്. പൊതു സമൂഹത്തിന്റെ നന്മയെക്കരുതി നടപ്പിലാക്കുന്ന പല പദ്ധതികളും വിമര്‍ശനത്തിന് ഇടയാക്കാറുണ്ട്. തൃശ്ശൂര്‍ ജില്ലാ എക്‌സൈസ് സ്റ്റാഫ് സഹകരണസംഘത്തിന്റെ വാര്‍ഷിക യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അശ്ലീല സന്ദേശം കൈമാറുന്നു

അശ്ലീല സന്ദേശം കൈമാറുന്നു

വാട്‌സാപ് ദുരുപയോഗവുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് നിത്യേന രജിസ്റ്റര്‍ ചെയ്യുന്നത്. അശ്ലീല സന്ദേശം അയക്കുന്നതും സന്ദേശങ്ങള്‍ അയച്ച് ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളുമൊക്കെ കൂടി വരുന്നുണ്ട്.

അറസ്‌റ് അടക്കമുള്ള നടപടി സ്വീകരിക്കും

അറസ്‌റ് അടക്കമുള്ള നടപടി സ്വീകരിക്കും

വാട്‌സാപ് ഉപയോഗവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയാല്‍ നടപടി സ്വീകരിക്കില്ലെന്ന തെറ്റിദ്ധാരണ കുട്ടികള്‍ക്കിടയിലുണ്ടെന്ന് ഋഷിരാജ് സിംഗ് പറയുന്നു. മോശം സന്ദേശമയച്ചാല്‍ അറസ്റ്റ് അടക്കമുള്ള നടപടി ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. വാട്‌സാപ് പരാതികളുടെ നിയമ നടപടിയെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കേണ്ടതുണ്ട്

കുട്ടികള്‍ക്ക് 20 മിനിട്ട് മതി

കുട്ടികള്‍ക്ക് 20 മിനിട്ട് മതി

കുട്ടികള്‍ വാട്‌സാപ് ഉപയോഗിക്കുമ്പോള്‍ മുതിര്‍ന്നവര്‍ സമയ പരിധി നിശ്ചയിക്കണമെന്ന് ഋഷിരാജ് സിംഗ് നിര്‍ദേശിച്ചു. മണിക്കൂറുകളോളം വാട്‌സാപില്‍ ചെലവഴിക്കാന്‍ അവരെ അനുവദിക്കരുത്.

നടപടി സ്വീകരിക്കും

നടപടി സ്വീകരിക്കും

വാട്‌സാപിലൂടെ മോശം സന്ദേശം അയച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് കുട്ടികളെ അറിയിക്കേണ്ടതുണ്ട്. ഇക്കാര്യത്തെ ഗൗരവകരമായി കാണണമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.

English summary
Childrens dont use social media more than 20 minutes said by Excise commissioner Rishiraj Singh. Parents must fix the time for using whatsapp for children.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X