കുടുക്ക പൊട്ടിച്ച് കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കുരുന്നുകള്‍!!
Recommended Video

പ്രളയക്കെടുതിയില്‍ പെട്ടവരെ സഹായിക്കാന്‍ മലയാളക്കര ഒന്നാകെ കൈക്കോര്‍ക്കുകയാണ്. നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി വന്നിരിക്കുന്നത്. പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞ് സഹായിക്കാന്‍ എല്ലാവരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയും പൊതുജനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചും താരങ്ങളും രാഷ്ട്രീയ നേതൃത്വവും ഈ യഞ്ജത്തിന്‍ പങ്കാളികളായി.ഒപ്പം പൊതുജനങ്ങളും . ഇതിനിടയില്‍ കേരളക്കരയുടെ ദുരന്തത്തില്‍ കൈത്താങ്ങുമായി കുഞ്ഞു കരങ്ങളും എത്തി. തങ്ങളുടെ പണകുടുക്ക പൊട്ടിച്ച് ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കിയ കുട്ടികള്‍ക്ക് വന്‍ കൈയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്.

സ്റ്റഡി ടേബിള്‍ വാങ്ങാന്‍
കുടുക്കയില്‍ സ്വരുക്കൂട്ടിവെച്ച കാശെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുകയാണ് കോഴിക്കോട് സ്വദേശിയായ ആച്ചുവും രണ്ടാം ക്ലാസുകാരിയായ ഫാത്തിമ നദയും. കുടുക്കയിലെ പണം കൊണ്ട് സ്വന്തമായി ഒരു സ്റ്റഡി ടേബിള്‍ വാങ്ങണമെന്നായിരുന്നു ആച്ചു എന്നു വിളിക്കുന്ന ഒന്നാം ക്ലാസുകാരന്‍ ആവാസിന്‍റെ ആഗ്രഹം. ഓണാവധിക്ക് ഒരു സൈക്കിള്‍ വാങ്ങാനായിരുന്നു ഫാത്തിമ നദയുടെ പ്ലാന്‍.

രണ്ടും വേണ്ട
എന്നാല്‍ തത്കാലം സ്റ്റഡി ടേബിളും സൈക്കിളും വേണ്ടെന്ന് വെച്ചിരിക്കുകയാണ് ഇരുവരും. രണ്ടു പേരും ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. മാധ്യമ പ്രവര്‍ത്തകനായ സലീഷിന്‍റെ മകന്‍ ആച്ചു തന്നെയാണ് തന്‍റെ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ അച്ഛനോട് ആവശ്യപ്പെട്ടത്. കുടുക്കപ്പൊട്ടിച്ചപ്പോള്‍ കിട്ടിയ നാലക്ക സംഖ്യ മുഴുവനും കുട്ടി നല്‍കി.ഇക്കാര്യം സലീഷ് തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

1196 രൂപ
കുടുക്കപൊട്ടിച്ചപ്പോലള്‍ 1196 രൂപയാണ് ഫാത്തിമ നദയ്ക്ക് കിട്ടിയത്. ഓണാവധിക്ക് ഒരു സൈക്കിള്‍ വാങ്ങാനായിരുന്നു ഫാത്തിമയുടെ പ്ലാന്‍ എന്നാല്‍ തുക മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ഫാത്തിമ പിതാവിനെ അറിയിച്ചു. എഴുത്തുകാരന്‍ കൂടിയായ റഹീം പൊന്നാടിന്‍റെ മകളാണ് ഫാത്തിമ നദ. കുട്ടികളുടെ കുഞ്ഞ് " കൈത്താങ്ങിന് സോഷ്യല്‍ മീഡിയയില്‍ വന്‍ കൈയ്യടിയാണ് ലഭിച്ചിരിക്കുന്നത്

കാലവര്‍ഷക്കെടുതി
8316കോടി രൂപയുടെ നഷ്ടമാണ് കാലവര്‍ഷക്കെടുതി മൂലം കേരളത്തിന് ഉണ്ടായിരിക്കുന്നത്. കേരളത്തിന് അടിയന്തരസഹായമായി 100 കോടി രൂപയുടെ അടിയന്തര സഹായം കേന്ദ്രം നല്‍കിയിട്ടുണ്ട്. കൂടുതല്‍ സഹായം നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

പഴയ തുണികള്‍ വേണ്ട
ഇതിനിടെ സഹായമെന്ന പേരില്‍ ഷോ ഓഫ് നടത്തുന്ന സംഭവങ്ങളും ഉണ്ടാവുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇതോടെ ക്യാമ്പുകളിലുള്ളവരുടെ ആത്മാഭിമാനത്തിന് ക്ഷതം ഏല്‍പ്പിക്കാതെ വേണം സഹായഹസ്തം നീട്ടേണ്ടതെന്ന് വ്യക്തമാക്കി കളക്ടര്‍ ബ്രോയും രംഗത്തെത്തി.ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്

എന്തൊക്കെ വേണം , വേണ്ട
വീണ്ടും പറയട്ടെ, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സഹായം എത്തിക്കാൻ ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്:
1) വീട്ടിൽ കളയാൻ/ഒഴിവാക്കാൻ വെച്ച ഐറ്റംസ് തള്ളാനുള്ള അവസരമായി കാണാതിരിക്കുക.
2) പഴകിയതും വൃത്തിഹീനവും കീറിയതുമായ വസ്ത്രങ്ങൾ തന്ന് സഹായിക്കരുത്.
3) പെട്ടെന്ന് കേടാവാൻ സാധ്യതയുള്ള ഭക്ഷണങ്ങൾ വേണ്ട.

ഒന്ന് ശ്രദ്ധിക്കുല്ലോേ
4) ഷോ ഓഫിനുള്ള അവസരമായി കാണാതിരിക്കുക- കൊടുക്കുന്നത് ഫോട്ടോ എടുത്തില്ലെങ്കിലും കുഴപ്പമില്ല. 😎
5) നാളെ ആര് എപ്പൊ അഭയാർത്ഥിയാകുമെന്ന് പറയാൻ പറ്റില്ല. ക്യാമ്പുകളിലുള്ളവരുടെ ആത്മാഭിമാനത്തിന് ക്ഷതം ഏൽപ്പിക്കാതെ വേണം സഹായഹസ്തം നീട്ടേണ്ടത്.❣️
ആവശ്യങ്ങളും ലഭ്യതയും ഏകോപിപ്പിക്കാൻ വൊളന്റിയർമ്മാർ ഒരു ഐ.ടി. പ്ലാറ്റ്ഫോം പണിയുന്നുണ്ട്. അതുവരെ മാന്വലായി തുടരാം.












Click it and Unblock the Notifications