കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളുടെ ചലച്ചിത്രോത്സവം 14 മുതൽ: സമാപനം മെയ് 20ന്, ഉദ്ഘാടനം മുഖ്യമന്ത്രി, പിണറായി വിജയന്‍..

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മെയ് 14ന് ആരംഭിക്കും. ഒരാഴ്ച നീണ്ടുനിൽക്കുന്ന മേള 15ന് ഉച്ചക്ക് 12ന് ടാഗോർ തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എംഎൽഎമാരായ മുകേഷ്, വിഎസ് ശിവകുമാർ, കെടിഡിസി ചെയർമാൻ എം വിജയകുമാർ, നടൻ മധു, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, ആദ്യകാല സംവിധായകൻ പിവി ശിവൻ, ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ലെനിൻ രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും.

സിനിമയുടെ സാങ്കേതികവശങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുക, സിനിമ ആസ്വദിക്കാനുള്ള കഴിവു വർദ്ധിപ്പിക്കുക തുടങ്ങിയവയാണ് ചലച്ചിത്രമേളയുടെ ലക്ഷ്യമെന്ന് ഫെസ്റ്റിവൽ കമ്മിറ്റി ചെയർമാൻ മുകേഷ് എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൈരളി, ശ്രീ, നിള, ടാഗോർ, കലാഭവൻ എന്നീ തീയേറ്ററുകളിൽ ദിവസം 4 സിനിമകൾ വീതം പ്രദർശിപ്പിക്കും.

film-reel-

ലോകത്തോരങ്ങളായ140 സിനിമകൾക്ക് പുറമേ ഷോർട്ട് ഫിലിം, ഡോക്യുമെന്ററി വിഭാഗങ്ങളിൽനിന്നു തെരഞ്ഞെടുത്തവയും മേളയിൽ പ്രദർശിപ്പിക്കും. ഇന്ത്യയിലെയും വിദേശത്തെയും 4000 ത്തോളം ഡെലിഗേറ്റുകൾ ചലച്ചിത്രോത്സവത്തിൽ രജിസ്റ്റർ ചെയ്തു. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും പണമടച്ച് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആദിവാസി മേഖലയിൽ നിന്നുള്ള കുട്ടികളും അനാഥമന്ദിരങ്ങളിലെ കുട്ടികളും പ്രത്യേക ക്ഷണിതാക്കളാണ്. പ്രധാനവേദിയായ ടാഗോർ തിയേറ്ററിൽ ഇവരുടെ പ്രത്യേക കലാപരിപാടി അരങ്ങേറും.

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോർപറേഷൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ സംയുക്തമായാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി അഡ്വ. എസ്പി ദീപക്, ചലച്ചിത്ര അക്കാഡമി സെക്രട്ടറി മഹേഷ് പിഞ്ചു, ശിശുക്ഷേമസമിതി ട്രഷറർ ജി രാധാകൃഷ്ണൻ എന്നിവരും പങ്കെടുത്തു. 20 ന്‌ മേള സമാപിക്കും.

English summary
Children film festrival on May 14.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X