കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളുടെ പ്രധാനമന്ത്രിയും മഹാത്മാഗാന്ധിയും അണിനിരന്ന് ശിശുദിന റാലി

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ 127ാം ജന്മദിനം നാടെങ്ങും വര്‍ണ ശബളമായി ആഘോഷിച്ചു. കുട്ടികളില്‍ നിന്ന് തെരഞ്ഞെടുത്ത കുട്ടികളുടെ പ്രധാനമന്ത്രി റാലിക്ക് നേതൃത്വം നല്‍

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ 127ാം ജന്മദിനം നാടെങ്ങും വര്‍ണ ശബളമായി ആഘോഷിച്ചു. കുട്ടികളില്‍ നിന്ന് തെരഞ്ഞെടുത്ത കുട്ടികളുടെ പ്രധാനമന്ത്രി റാലിക്ക് നേതൃത്വം നല്‍കി.

നെഹ്രുവിനെ കൂടാതെ കുട്ടികളില്‍ നിന്ന് തെരഞ്ഞെടുത്ത ഗാന്ധിജിയും ഭാരത് മാതാവും ഇന്ദിരാഗാന്ധിയുമൊക്കെ റാലിയില്‍ ഉണ്ടായിരുന്നു. മതസൗഹാര്‍ദത്തിന്റെ സന്ദേശം നല്‍കാനും കുട്ടികള്‍ മറന്നില്ല.

പനിനീര്‍പ്പൂവിന്റെ ചങ്ങാതി

പനിനീര്‍പ്പൂവിന്റെ ചങ്ങാതി

ജവഹര്‍ലാല്‍ നെഹ്രുവിന് ഏറെ പ്രിയപ്പെട്ടതാണ് കുട്ടികള്‍. അതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി ആചരിക്കുന്നത്. കുട്ടികള്‍ക്കു പുറമെ പനിനീര്‍പ്പൂവും അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു.

ഭാവി ഇന്ത്യയെ സ്വപ്‌നം കണ്ട്

ഭാവി ഇന്ത്യയെ സ്വപ്‌നം കണ്ട്

നാളത്തെ ഇന്ത്യ എങ്ങനെയാകണമെന്ന് വളരെ മുമ്പ് തന്നെ ജവഹര്‍ലാല്‍ നെഹ്‌റു സ്വപ്‌നം കണ്ടു. കൂടാതെ ഇന്നത്തെ കുട്ടികളാണ് നാളത്തെ രാഷ്ട്ര ശില്‍പികളെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന നെഹ്‌റു.

ഒരേ ഒരിന്ത്യ

ഒരേ ഒരിന്ത്യ

മതസൗഹാര്‍ദത്തിന്റെ സന്ദേശവും പേറിയാണ് കുട്ടികള്‍ റാലിക്കെത്തിയത്. ഹിന്ദുവും ക്രിസ്ത്യനും മുസല്‍മാനും അല്ല എല്ലാവരും ഇന്ത്യക്കാരാണെന്ന സന്ദേശം കുട്ടികള്‍ നല്‍കുന്നു.

നാളെയുടെ വാഗ്ദാനങ്ങളായി കുട്ടികള്‍

നാളെയുടെ വാഗ്ദാനങ്ങളായി കുട്ടികള്‍

വിശ്വമാനവികതയിലേക്ക് കുട്ടികളെ കൈപിടിച്ചുയര്‍ത്തണമെന്ന സന്ദേശം ചാച്ചാജി മുന്നോട്ടുവച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് കുട്ടികളെ അണിനിരത്തി എല്ലാവര്‍ഷവും ശിശുദിനം ആഘോഷിക്കുന്നത്. ശിശു ദിനത്തില്‍ കുട്ടികളില്‍ നിന്ന് തെരഞ്ഞെടുത്ത പ്രധാനമന്ത്രി സന്ദേശം നല്‍കും.

English summary
Children's celebrated Childrensday in schools.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X