Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്തെ 'അടിയന്തര ഫുട്ബോള്‍ യോഗത്തില്‍' ഇടപെട്ട് ബ്ലാസ്റ്റേഴ്സും ഉണ്ണിമുകുന്ദനും

കൊച്ചി: ഫുട്ബോള്‍ വാങ്ങുന്നതിന് വേണ്ടി വിളിച്ച് ചേര്‍ത്ത നിലമ്പൂരിലെ ' അടിയന്തര യോഗത്തില്‍' കേരള ബ്ലാസ്റ്റേഴ്സ് മുതല്‍ സിനിമാ നടന്‍ ഉണ്ണിമുകുന്ദന്‍ അടക്കമുള്ള നിരവധിപേരുടെ ഇടപെടല്‍. ഫുട്ബോള്‍ വാങ്ങാന്‍ പണപ്പിരിവ് നടത്തുന്നതിന് വേണ്ടി ചേര്‍ന്ന കുട്ടിക്കൂട്ടത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തകര്‍ത്തോടുന്നതിനിടയില്‍ കുട്ടികള്‍ക്ക് ഫുട്ബോള്‍ സമ്മാനിക്കാനായി നിരവധി ആളുകളാണ് രംഗത്ത് എത്തിയത്.

ഇതിനിടയിലാണ് കേരളത്തിന്‍റെ സ്വന്തം ഐഎസ്എല്‍ ക്ലബ്ബായ ബ്ലാസ്റ്റേഴ്സിന്‍റെ വിളിയും കുട്ടികളെ തേടിയെത്തിയത്. തങ്ങളുടെ ക്യാമ്പിലേക്കാണ് കുട്ടിക്കൂട്ടത്തെ ബ്ലാസ്റ്റേഴ്സ് ക്ഷണിച്ചിരിക്കുന്നത്. കുട്ടിക്കൂട്ടം തങ്ങള്‍ക്ക് പ്രചോദനമാണെന്ന് വ്യക്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി കലൂരിലെ ഫുട്‌ബോള്‍ ക്ലബിലേക്ക് കുട്ടികളെ ക്ഷണിക്കുകയണെന്നും അറിയിച്ചു. വീഡിയോ പകര്‍ത്തിയ സുശാന്ത് നിലമ്പൂരിനേയും ബ്ലാസ്റ്റേഴ്സ് അനുമാദിച്ചു.

 foot

ഓടമടലിന് മുകളില്‍ ചുള്ളിക്കമ്പ് കുത്തിവെച്ച് മൈക്ക് തയ്യാറാക്കിയായിരുന്നു കൂട്ടിക്കൂട്ടം യോഗം സംഘടിപ്പിച്ചത്. മുട്ടായി വാങ്ങിക്കുന്ന പൈസ സ്വരുക്കൂട്ടി വെച്ച് ഫുട്ബോള്‍ വാങ്ങിക്കുക എന്നതായിരുന്നു യോഗ തീരുമാനം. തീരുമാനം എല്ലാവരും കയ്യടിച്ച് പാസാക്കുകയും ചെയ്തു.

സുശാന്ത് നിലമ്പൂര്‍ ചിത്രീകരിച്ച ഈ യോഗത്തിന്‍റെ വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. തുടര്‍ന്ന് നിരവധിയാളുകളും ക്ലബ്ബുകളും കുട്ടികള്‍ക്ക് പന്തും ജഴ്സിയുമായി നിലമ്പൂരിലെത്തി. സിനിമാ നടന്‍ ഉണ്ണി മുകുന്ദന്‍റെ വകയായും കുട്ടികള്‍ക്ക് ജഴ്സിയും പന്തും ലഭിച്ചിരുന്നു.

Recommended Video

cmsvideo
    Viral video of kids planning to buy football | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+