പ്രകൃതിവിരുദ്ധ പീഡനം:പെരുമ്പാവൂരില്‍ വൈദികന്‍ അറസ്റ്റില്‍,കുട്ടികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
പെരുമ്പാവൂര്‍: വളയന്‍ചിറങ്ങര ബാലഗ്രാമത്തിലെ അന്തേവാസികളെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിലൂടെ പീഡിപ്പിച്ച വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തിലധികം കുട്ടികളെ ഇയാള്‍ പീഡിപ്പിച്ച ബാലഗ്രാമത്തിന്റെ ചുമതലക്കാരനായ ഫ. ജോണ്‍ ഫിലിപ്പോസിനെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്.
39 പേരാണ് ബാലഗ്രാമത്തിലുള്ളത്. ഇതില്‍ പത്തുകുട്ടികളെ ഇയാല്‍ പീഡിപ്പിച്ചതായാണ് പരാതി. സ്‌കൂളില്‍ നടക്കുന്ന കൗണ്‍സിലിങ്ങിനിടെയാണ് കുട്ടികള്‍ പീഡനത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്.

അധ്യാപകരുടെ പരാതിയില്‍ ചെല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പോലീസില്‍ പരാതി നല്‍കിയത്. പട്ടിമറ്റം പോലീസാണ് പ്രതിയെ അറസ്റ്റു ചെയ്തതത്.
പിന്നീട് പെരുമ്പാവൂര്‍ പോലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി. ഇയാളെ കോടതിയ്ല്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications